Tuesday, July 24, 2007

ബ്ലോഗസ്യാ തൊടങ്ങ്യസ്യാ!!

ഹലോ.. ഹലോ...

മൈക്ക് ടെസ്റ്റ്.. മൈക്ക് ടെസ്റ്റ്..

പ്രിയമുള്ള സുഹൃത്തുക്കളെ,

ഞാന്‍‌ അഭിലാഷ്. കുറച്ച് കാലമായി ബ്ലോഗ് ലോകത്തെ രചനകള്‍‌ നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു എളിയ ആസ്വാദകന്‍‌.
ഈയിടെയായി തോന്നിയ ഒരു ‘അഭിലാഷമാണ്’ അതിവിശാലമായി പരന്നുകിടക്കുന്ന ഈ ബ്ലോഗ് വനത്തില്‍‌ എനിക്കും ഒരു സെന്റ് സ്ഥലം വേണം, മാത്രമല്ല ആ സ്ഥലത്ത് മിനിമം ഒരു ‘ പോസ്റ്റ് ' എങ്കിലും കുഴിച്ചിടുകയും വേണം എന്നുള്ളത്. പക്ഷെ, ഒരുപാട് പുലികള്‍‌ ഒറ്റയ്‌ക്കും കുട്ടത്തോടെയും കറങ്ങിനടക്കുന്ന ഈ ബ്ലോഗ് വനത്തിനുള്ളില്‍‌ ഈ പാവം എലി എന്തു ചെയ്യും എന്ന പരിഭ്രമമായിരുന്നു. എന്നാല്‍‌, സ്വന്തം അനുഭവങ്ങളും, ചിന്തകളും അഭിപ്രായങ്ങളും, നര്‍മ്മവും, വിജ്ഞാനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി വല്ലപ്പോഴും പങ്കുവയ്ക്കാന്‍‌ ഈ മാധ്യമം സഹായിക്കും എന്നുള്ളതിനാലും, നല്ല ഒരു ഓണ്‍ലൈന്‍‌ സൌഹൃദസമൂഹത്തിന്റെ ഭാഗമാവാന്‍‌ കഴിയും എന്നുള്ളതിനാലും, എന്റെ ‘അഭിലാഷങ്ങളില്‍‌‘ ഒന്നെങ്കിലും സാധ്യമാകും എന്നതിനാലും, ഞാനും... ഈ ബ്ലോഗ് ലോകത്തേക്ക് പ്രവേശിക്കാന്‍‌ തീരുമാനിച്ചതായി ഇതിനാല്‍‌ വിളം‌ബരം ചെയ്യുന്നൂ..... ഡും..ഡും..ഡും..ഡും..ഡും!


ബ്ലോഗിങ്ങ് എന്നത് എന്ത് കുന്ത്രാണ്ടമാണെന്ന് പരിചയപ്പെടുത്തിയ കൊടകര പഞ്ചായത്തിന്റെ കണ്ണിലുണ്ണി ‘വിശാലമനസ്കനും’, വെറുതെയിരിക്കുമ്പോള്‍‌ നീയും വല്ല അനുഭവവും പങ്കുവെയ്‌ക്കൂ എന്ന് പറഞ്ഞ് എന്നെ ഈ ‘അക്രമത്തിലേക്ക്’ തള്ളിവിട്ട്, ഈ ബ്ലോഗിന് ‘അഭിലാഷങ്ങള്‍‌‘ എന്നു പേര് നിര്‍ദ്ദേശിച്ച ശേഷം, ഗൂഗ്‌ള്‍‌ ടോക്കില്‍‌, “അങ്ങിനെ ഒരുത്തനേക്കൂടി ബ്ലോഗറക്കി നശിപ്പിച്ചപ്പോള്‍‌ എന്തൊരാശ്വാസം” എന്ന് സ്റ്റാറ്റസ് മെസ്സേജ് ഇട്ട മഹാത്മാവ് അഗ്രജാപ്രദേശ് മണ്ടലം സെക്രട്ടറി ശ്രീമാന്‍‌ ‘അഗ്രജനും’ എന്റെ നന്ദി രേഖപ്പെടുത്തട്ടെ..!


കീബോഡിലെ നിരനിരയായിരിക്കുന്ന അക്ഷരങ്ങളിലൂടെ വിരലോടിച്ചുകോണ്ട് നിങ്ങളിലൊരുവനാകാന്‍‌ ഞാനിങ്ങോട്ട് കടന്നുവരുന്നു... എല്ലാവരുടെയും സഹകരണങ്ങള്‍‌ പ്രതീക്ഷിച്ചുകൊണ്ട്....

അഭിലാഷ് (ഷാര്‍ജ്ജ)

64 comments:

മുസ്തഫ|musthapha said...

സ്വാഗതം... സ്വാഗതം :)

അത് ശരി ഇങ്ങിനെയൊക്കെ എഴുതാന്‍ അറിഞ്ഞിട്ടാണോ... എഴുത്ത് എനിക്ക് പറ്റിയ പണിയല്ലാന്ന് പറഞ്ഞ് മടിപിടിച്ചിരുന്നിരുന്നത്!

കടന്ന് വരവ് മോശമില്ലല്ലോ... ഇതൊരു സൂചന മാത്രം അല്ലേ :)

തലക്കെട്ട് തകര്‍ത്തു...!

വീണ്ടും സ്വാഗതം പറയട്ടെ... ഇവിടെ അടിച്ചുതിമര്‍ക്കൂ :)

അപ്പു ആദ്യാക്ഷരി said...

സ്വാഗതം അഭിലാഷേ....
അഗ്രജ ഗുരുവിന്റെ ഉപദേശങ്ങള്‍ സൂക്ഷിച്ചേ സ്വീകരിക്കാവൂ....വിചാരം എന്നൊരു ബ്ലോഗറെ ഇദ്ദേഹം ഉപദേശിച്ച് ഉപദേശിച്ച് ഒരു വഴിക്കാക്കിവിട്ടിട്ട് അധികകാലമായില്ല.

Ziya said...

സ്വാഗതം അഭിലാഷേ...
വിശാലന്‍ ഒരു അരപ്പുലിയാണ്!.
അഗ്രജന്‍ എന്റെ ശിഷ്യനാണ്- ഒരു കാല്‍പ്പുലി വരും.
ശരിക്കും പുലി ഞാനാ ട്ടോ...വെറും പുലിയല്ല, പുപ്പുലി.
(ഓട്ടോ. അപ്പു പറഞ്ഞത് ശ്രദ്ധിക്കുക. ഗുരുവുനോളം വരില്ലല്ലോ അഗ്രജന്‍. ഉപ്പോളം വരുമോ ഉപ്പിലിട്ടത്?)

ഗുപ്തന്‍ said...

സ്വാഗതം അഭിലാഷേ... ഞാന്‍ ദേ ഈ മുകളില്‍ പറഞ്ഞ പുലിവംശത്തിലേ ഇല്ല. ബ്ലോഗ് എന്ന മഹാ സാഗരത്തിന്റെ മുന്നില്‍..... (ബാക്കി സിനിമഡയലോഗ് വച്ച് പൂരിപ്പിച്ചോളൂ. ഓര്‍മകിട്ടുന്നില്ല)
ഓഫ്. അപ്പോള്‍ ഈ അഗ്രജന്‍ മാഷ് കാരണമാണ് വിചാരംചേട്ടന്‍ ഇപ്പോള്‍ ബില്ലി ഗ്രഹാമിനെക്കാള്‍ വലിയ സുവിശേഷപ്രസംഗകനായി നടക്കുന്നത് അല്യോ.. അബിനന്ദന്‍സ് മാഷേ..

സാല്‍ജോҐsaljo said...

ദേ.. ഈ കീബോര്‍ഡ് മാറ്റിവച്ചു വായിക്കുന്ന കാര്യം ഞനേറ്റു. ഇല്ലെങ്കില്‍ അതുമുഴുവന്‍ ഞാന്‍ തലതല്ലിപ്പൊളിക്കും! ഇപ്പൊ കൊടകരേന്നു കേട്ടാ ചിരിയാ. മാഷു തൊടങ്ങ്... ചിരിക്കാന്‍ ഞാന്‍ തയ്യാര്‍.. ചിരിപ്പിക്കാന്‍ നിങ്ങളോ?

ടന്‍ ടടേന്‍..!

സുല്‍ |Sul said...

അഗ്രജന്‍ കൊണ്ടുവന്ന ആളാല്ല്യോ...
ഏതായാലും വാ
സ്വാഗതിച്ചിരിക്കുന്നു. :)

-സുല്‍

തമനു said...

സ്വാഗതം അഭിലാഷേ...

അഭിലാഷങ്ങളുമായി ധൈര്യമായി ഇറങ്ങൂ... എല്ലാ പിന്തുണകളും....

പുലികളേ... വന്നിറങ്ങൂമ്പോള്‍ തന്നെ സമ്മര്‍ദ്ദം ഏല്‍പ്പിക്കാതെ.. :)

ധൈര്യമായി ഇറങ്ങൂ, അഭിലാഷാ...

Visala Manaskan said...

നല്ല എഴുത്ത്. സ്വാഗതം അഭിലാഷേ... എല്ലാവിധ ആശംസകളും.

അഭിലാഷിനെ പ്രലോഭിപ്പിച്ച് ബ്ലോഗുള്‍ക്കടില്‍ ചാടിച്ച അഗ്രജന് പ്രത്യേകം നന്ദി.

‘അന്ത്യാഭിലാഷങ്ങള്‍’ എന്നായിരുന്നു കുറച്ചുകൂടെ നല്ല പേര്‍. :) ;) :)

Rasheed Chalil said...

അഭിലാഷേ സ്വാഗതം... ധൈര്യമായി ഇറങ്ങൂ...

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

വിശാലോ... ഞാന്‍ പറയണോ എന്ന് കരുതി വേണ്ടന്ന് വെച്ചത് ഇസ്മൈലികളുടെ അകമ്പടിയോടെ പറഞ്ഞല്ലേ... :):):):)

അഗ്രജന്റെ ഐഡിയ ആണെങ്കില്‍ അന്ത്യഭിലാഷങ്ങള്‍ എന്നാവാനാണ് സാധ്യത. :) :) :) :)

libregeek said...

കൊളളാം, നന്നായിട്ടുണ്ട്.
തനത് കണ്ണൂര്‍ ശൈലിയില്‍ ഒരു ലേഖനം പ്രതീക്ഷിക്കുന്നു ....

Allath said...

സ്വാഗതം

ഉണ്ണിക്കുട്ടന്‍ said...

അഗ്രജാ മനസമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരുത്തനെ കൂടി കുഴീച്ചാടിച്ചു അല്ലെ..? സ്വാഗതം അഭിലാഷേ.. തുടക്കം തന്നെ സിക്സടിച്ചു കൊണ്ടാണല്ലോ..

എന്ന് സ്വന്തം
ഉണ്ണിക്കുട്ടന്‍ പുള്ളിപ്പുലി..മ്യൂ...(ഘര്‍ജ്ജനം )

കുറുമാന്‍ said...

സ്വാഗതം അഭിലാഷെ ബൂലോകത്തിലേക്ക്.

അഗ്രജോ, മനസ്സമാധാനമുള്ളവരുടെ സമാധാനത്തെ അര്‍മ്മാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാല്ലെ :)

:: niKk | നിക്ക് :: said...

Oh Boy!

Welcome to the Boologam :)

Off Topic : Who's Agrajan?

കുട്ടന്‍സ്‌ | S.i.j.i.t.h said...

സ്വാഗത്...

ഇടിവാള്‍ said...

ശോ.. ചമ്മി പ്പോയ് ഞാന്‍ !!

അഭിലാഷ ബ്ലോഗു തുടങ്ങി എന്നോര്‍ത്ത് ചാടി ഓടി വന്നതാ ഞാന്‍!

ആ..എന്തായാലും വന്നതല്ലേ..സ്വാഗതം പിടി ചൂടോടെ!

Dinkan-ഡിങ്കന്‍ said...

Dishyum..ഡിഷ്യും!
പേടിക്കേണ്ട നടയടിയാ. സ്വാഗതം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കണ്ണൂരീന്നാണോ ഒന്നുകില്‍ ചോപ്പ് അല്ലെങ്കില്‍ പച്ച വേറേ റ്റെമ്പ്ലേറ്റ് കളര്‍ അനുവദിക്കൂല ഇതൊന്നും ആരും പറഞ്ഞു തന്നില്ലേ ;)

കണ്ണൂരെവിടാ?

സുഹാസ്സ് കേച്ചേരി said...

അങ്ങനെ നല്ലോരു ആസ്വാദകനായ അഭിലാഷിനെയും ഉപദ്ദേശിച്ചുപദേശിച്ച് ബ്ലോഗ്ഗര്‍ ആക്കിയല്ലേ... അഗ്രജേട്ടാ സമ്മെയ്ച്ചേക്കണു ഇങ്ങടെ കയിവ്....

അഭിലാഷെ ഇതേ പോലെ ഒരു ആസ്വാദകന്‍‌ പണ്ടെന്റെ നാട്ടിന്‍ പുറത്തും ഉണ്ടായിരുന്നു., Mr.പട്ട വാസുവേട്ടന്‍ - പണി പട്ടഷാപ്പില്‍ കറിവെപായിരുന്നു, അവിടുന്നു കിട്ടുന്ന പൈസയും അത്യാവശ്യം പുറം പണികളിനിന്നും കിട്ടുന്ന പൈസയും കൂടി ഷാപ്പില്‍ തന്നെ കൊടുത്താലും മാസാവസാനം പറ്റുബാക്കി കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍ ആദ്യത്തെ പേരു നമ്മുടെ വാസുവേട്ടന്റെതാവും., വാസുവേട്ടനെ പറ്റി ചോദിച്ചാല്‍ ആ ഷാപ്പിലെ സ്ഥിരം കുടിയന്മാര്‍ ഒരേ സ്വരത്തില്‍ പറയും "എന്താ കുടി ഏതാ വാള്‌..". "അവിടെ പണിയെടുക്കുന്ന ഞാന്‍ ഈ സാധനം കഴിച്ചില്ലേല്‍ നാട്ടുകാര്‍ക്ക് ഇതിലുള്ള വിശ്വാസം നഷ്ടപ്പെടും" എന്നായിരുന്നു വാസുവേട്ടന്റെ ഭാഷ്യം..

വാസുവേട്ടന്‍ നല്ലൊരു വെടികെട്ട് ആസ്വാദകനായിരുന്നു, ആ ഏഴയലത്ത് എവിടെ വെടികെട്ടു നടന്നാലും കാണികളുടെ മുന്‍‌നിരയില്‍ വാസുവേട്ടന്‍ ഉണ്ടാകും. നടന്നിട്ടായാലും ഓടിയിട്ടായാലും ഇനി അതവാ അടിച്ചു പൂക്കുറ്റി ആയിക്കിടക്കുവാണേല്‍ ഇഴ്ഞ്ഞിട്ടെങ്കിലും വെടികെട്ടിനു തിരികൊളുത്തുന്ന സമയത്തു വാസുവേട്ടന്‍‌ ഹാജറിടും. അങ്ങനെ ഒരിക്കല്‍ വാസുവേട്ടന്‍ പറപ്പൂകാവില്‍ വെടിക്കെട്ടു കാണാന്‍ പോയി, അവിടുത്തെ വെടിക്കെട്ട് എന്നു വെച്ചാല്‍ ഒരു ഒന്ന് ഒന്നര ഒന്നേമുക്കാല്‍ വെടിക്കെട്ടാ, കാണികള്‍ക്ക് ഏറ്റവും മുന്നിലായി വെടിക്കേട്ടിനു തീകൊളുത്താന്‍ നില്‍ക്കുന്ന കര്‍മ്മക്കാരനും കമ്മറ്റിക്കാര്‍ക്കും അടുത്തായി നമ്മുടെ വാസുവേട്ടനും സ്ഥാനം പിടിച്ചു. വെടിക്കെട്ടിനു തീകൊളുത്താന്‍ കര്‍മ്മക്കാരന്‍ വഴിമരുന്നിലേക്ക് പന്തം അടുപ്പിക്കുമ്പോള്‍ അവേശം മൂത്ത കാണികള്‍ ആര്‍പ്പു വിളിക്കും. അത് കേട്ട കര്‍മ്മക്കാരന്‍ കമ്പക്കെട്ടിനു തീ പിടിച്ചു എന്നു കരുതി തിരിച്ചോടും, ഇതിങ്ങനെ ഒരു അഞ്ചാറാവര്‍ത്തി ആയാപ്പോ അടിച്ചു ഫിറ്റായി പിരിതെറ്റി നിക്കുന്ന വാസുവേട്ടനു കലിപ്പിളകി, "സ്വതവേ ദുര്‍ബല അതിലൂടെ ഗര്‍ഭിണീം" എന്ന അവസ്ഥയിലായ വാസുവേട്ടന്‍ കര്‍മ്മക്കാരന്റെ കയ്യിന്നു പന്തം വാങ്ങി കമ്പക്കെട്ടിനു തീയിട്ടു എന്നാണ്‌ ചരിത്രം. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വാസുവേട്ടനെ ഉദ്ദരിച്ചു കൊണ്ട് ലോക്കല്‍ ന്യൂസ് സെന്ററില്‍ ആരോ പറയുന്ന കേട്ടു "പട്ടയുടെ കെട്ട് കമ്മറ്റിക്കാര്‍ അടിച്ച് ഇറക്കിയാലെന്താ, കഴിഞ്ഞേന്റെ മുന്നത്തേകൊല്ലം വെടികെട്ടിനു തിരി കൊടുത്തത് ഈ വാസുവല്ല്യോ..?"


അപ്പോ വാസൂ, അല്ല അഭീ.. ഐശ്വര്യമായി തുടങ്ങിക്കോളൂ, സകലമാന ബ്ലോഗര്‍ കാരണവന്മാരെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അങ്ങട് തൊടങ്ങാ-

N.B.മുത്തപ്പന്മാര്‍ക്ക് കള്ളും മുട്ടയും വെക്കാന്‍ മറക്കണ്ടാ...

Unknown said...

സ്വാഗതം.

ഓഫ്: ഇടിഗഡ്യേ ഒരു നിമിഷം ഞാനും നുമ്മക്കഡ അഭിലാഷ ആവുമോ എന്ന് ശങ്കിച്ചു. എങ്കില്‍ തേങ്ങയല്ല ഒരു തെങ്ങ് തന്നെ ഞാന്‍ ഇവിടെ വെട്ടിയിട്ടേനേ. ങാ പോട്ടെ.

ഗിരീഷ്‌ എ എസ്‌ said...

അഭി..
സ്വാഗതം..
ഈ ബൂലോഗത്തേക്ക്‌...

സാജന്‍| SAJAN said...

അഗ്രജന്റെ ശിഷ്യനാണല്ലൊ ധൈര്യമായി കടന്ന് വരൂ ഗുരുവിനെ കടത്തിവെട്ടൂ:)

മൂര്‍ത്തി said...

സ്വാഗതം.....നല്ല നല്ല പോസ്റ്റുകള്‍ ഇടൂ...ആശസകള്‍...
qw_er_ty

Santhosh said...

സ്വാഗതം!

ഏ.ആര്‍. നജീം said...

സ്വാഗതം...അഭിലാഷ്
സുസ്വാഗതം...

ടിന്റുമോന്‍ said...

MELCOW :D

അഭിലാഷങ്ങള്‍ said...

യെന്റെ ദൈവമേ.. ഇത്ര ആ‍ളുകള്‍‌ ഇവിടെ കമന്റിയിട്ടുണ്ടോ? ഞാന്‍‌ ഞെട്ടി! ബൂലോകം ഇത്ര ആക്റ്റീവായിരുന്നോ? എന്റെ ‘അഭിലാഷങ്ങള്‍‌ക്ക്‘ സ്വാഗതം പറഞ്ഞ ഒരോരുത്തരോടും എന്റെ അകമഴിഞ്ഞ നന്ദി ഹൃദയത്തിന്റെ ഭാഷയില്‍‌ വിനയപുരസരം അറിയിക്കട്ടെ. (എനിക്കും ഹൃദയം എന്ന ഒരു സാധനം ഉണ്ട് എന്ന് മനസ്സിലായല്ലോ..!? ). കമന്റിയ ഒരോരുത്തരുമായി ഇന്നു വൈകുന്നേരത്തിനിടെ എനിക്കല്പം പ്രസവിക്കണമായിരുന്നു.. ഐ മീന്‍‌ പ്രസംഗിക്കണമായിരുന്നു. പണ്ടാരമടങ്ങാന്‍ ഒടുക്കത്തെ ഒരു മീറ്റിങ്ങ്..ഈ ബോസിന്റെ ഒരു കാര്യം.. സോ ഇപ്പോ പോണു .. വേഗം വരാം...

ശ്രീ said...

എന്നാപ്പിന്നെ അഭിലാഷങ്ങള്‍ ഓരോന്നായി എഴുതിത്തൂടങ്ങ് മാഷേ....

വേണു venu said...

സ്വാഗതം അഭിലാഷേ... എല്ലാവിധ ആശംസകളും.:)

അഭിലാഷങ്ങള്‍ said...

സ്വാഗതമരുളിയ എല്ലാവര്‍ക്കും ഒരിക്കല്‍‌ കൂടി സ്നേഹത്തിന്റെ ഭാഷയില്‍‌ എന്റെ നന്ദി അറിയിക്കട്ടെ..!

അഗ്രജാ, ഡബിള്‍‌ സ്വാഗതത്തിന് ഡബിള്‍‌ നന്ദി! പിന്നെ ‘ഇവിടെ അടിച്ചു തിമിര്‍ക്കൂ’ എന്ന ആശംസകണ്ട് ഞാന്‍‌ അടിച്ചു തിമിര്‍ക്കുമോ അതോ എന്നെ ബൂലോകവാസികള്‍‌ അടിച്ചു തകര്‍ക്കുമോ എന്ന കണ്‍ഫ്യൂഷനില്‍‌ ആണ്.. പിന്നെ മാഷേ, ഇവിടെ ആശംസ പറഞ്ഞിട്ടുള്ളവരില്‍‌ 3 പേരെ ഒഴികെ മറ്റാരെയും എനിക്കു നേരിട്ട് പരിചയമില്ല.. ഞാന്‍‌ പറഞ്ഞത് എത്ര ശരിയാണ്..ബൂലോകത്തിലൂടെ നല്ല ഒരു ഓണ്‍‌ലൈന്‍‌ സൌഹൃദവലയത്തിന്റെ ഭാഗമാവാനും കഴിയും എന്നു... അതു മാത്രമാണ് ഞാനും ആഗ്രഹിച്ചതു അഗ്രജാ.. നന്ദി..

അപ്പൂ, താങ്ക്സ് അപ്പൂ... ഈ അഗ്രജന് അപ്പു പറഞ്ഞതു പോലുള്ള ഒരു ബേക്ക്ഗ്രൌണ്ട് ഉണ്ടായിരുന്നോ? ഏതായാലും മുന്നറിയിപ്പ് തന്നതു വളരെ വളരെ നന്നായി. ഞാന്‍‌ എനി അപ്പു പറഞ്ഞതു പോലെ ഉപദേശങ്ങള്‍‌ സൂക്ഷിച്ചേ സ്വീകരിക്കൂ.. ഉറപ്പ്.. ഈ ഇന്‍ഫര്‍മേഷന്‍‌ പാസ്സ് ചെയ്തതിനു താങ്ക്സ് കേട്ടോ.. അപ്പൂനെ നേരിട്ട് കണ്ടാല്‍‌ ഒരു അപ്പൂപ്പന്‍‌ താടിയും, രണ്ട് നാരങ്ങാമുട്ടായിയും ഞാന്‍‌ വാങ്ങിത്തരും..തീര്‍ച്ച. ( പിന്നെ, അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പൊകല്യാണം? സീരിയസ്സായിട്ട് ചോദിച്ചതാ.. കഴിഞ്ഞോ?.. എന്നെ പോലെ ബാച്ചിയാണോ? )

നന്ദി സിയാ..! ങാ.. അതുശരി.. അപ്പോള്‍‌ അതാണു സംഭവം. ഈ സിയ, ഒരു കാല്‍‌പുലിയല്ല, അരപ്പുലിയുമല്ല.. ഒരു ഫുള്‍‌പുലിയാ അല്ലേ? അപ്പോ എല്ലാംകൂടി...ശ്ശൊ..കാല്‍‌ക്കുലേറ്ററെവിടെ? ഹൊ.. ഞാന്‍‌ പണ്ടേ കണക്കില്‍‌ കണക്കാ..! കാല്‍‌+ അര+ ഒരു ഫുള്‍‌.. അപ്പോ ഇയാള്‍‌ ഒരു ‘ഒന്നേ മുക്കാല്‍‌ പുലി’ വരും അല്ലേ? ഒന്നേ മുക്കാല്‍‌ പുലി = പുപ്പുലി!... യാ...യാ..ഇപ്പോ കണ്‍ഫ്യൂഷന്‍‌ സോള്‍വായി.. അപ്പോഴേക്കും വേറൊരു കണ്‍‌ഫ്യൂഷന്‍..ആക്ച്വലി ഉപ്പോളം വരുമോ ഉപ്പിലിട്ടത്? വരില്ലല്ലേ? വരുമോ? ഏയ് ഇല്ല..വരും?? ആ...ആര്‍ക്കറിയാം.. !

അഭിലാഷങ്ങള്‍ said...

മനൂ.. താങ്ക് യു ട്ടാ..! പുലിവംശത്തിലും പുലികേശിവംശത്തിലും ഒന്നും പെടാത്ത, ബ്ലോഗ് എന്ന മഹാസാഗരത്തിന് മുന്നില്‍‌ പോയിനിന്ന് കുറേ ‘കുത്തുകളിട്ട’ മനൂ... സ്വാഗതത്തിനു ഒരിക്കല്‍‌കൂടി നന്ദി..! ഈ ‘മനു’ എന്ന പേരു ഞാ‍ന്‍‌ എവിടെയോ കേട്ടിട്ടുണ്ടല്ലോ.. ആ.. പിടികിട്ടി.. ഇയാളല്ലേ പണ്ട് ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നൊക്കെപറഞ്ഞ് ആകെ ചളകൊളമാക്കിയ ആള്‍‌.. അതേ മനു തന്നെയാണോ ഇതു? ആണെങ്കിലും അല്ലെങ്കിലും അഭിക്ക് മനു നല്‍‌കിയ ‘അബിനന്ദന്‍‌സിന്’ ഒരായിരം നന്ദി..!

സാല്‍‌ജോ.. എന്റെ പൊന്നുസാല്‍‌ജോ..(പൊന്നിനൊക്കെ ഇപ്പോ എന്താ വില.. ഗ്രാമിനു 74.25 ദിര്‍ഹം പോലും!), ഇയാള്‍‌ക്ക് എല്ലാവരെയും പോലെ ഹാസ്യം ഇഷ്ട്മണെന്ന് മനസ്സിലായി.. പിന്നെ, ആ കീബോഡ് ഇപ്പോ തല്‍‌ക്കാലം അവിടെതന്നെ ഇരിക്കട്ടെ.. അടുത്ത പോസ്റ്റ് എന്തായാലും ഹാസ്യത്തിനു നേരെ വിപരീതമായിരിക്കുമെന്ന് വ്യസനസമേതം അറിയിക്കട്ടെ.. കൂടെ സാല്‍‌ജോക്ക് എന്റെ ഒരുപാട് ഒരുപാട് നന്ദിയും അറിയിക്കട്ടെ.. വീണ്ടും കാണാം...ട്ടാ.. പിന്നെ, എന്താ ഈ-മെയില്‍‌ ഐഡി?

സുല്‍‌, സ്വാഗതിച്ചതിനു നന്ദി..ട്ടാ..
എനിക്ക് സുല്‍‌നേ നേരത്തെ അറിയാലോ.. ഓര്‍മ്മയുണ്ടോ ഈ മുഖം? ഓര്‍മ്മ കാണില്ല.. അന്ന് ഷര്‍ജജ ഇന്ത്യന്‍‌ അസ്സോസിയേഷനില്‍‌ വച്ച് ഒരുപാട് മുഖങ്ങള്‍‌ കയറിയിറങ്ങിപ്പോയതല്ലേ.. അന്ന് ഞാന്‍‌ കണ്ണൂര്‍....(വേണ്ട അധികം ചളമാക്കുന്നില്ല). mail id തരൂ പ്ലീസ്.. സുല്‍ന്റെ ഒരു ഫോട്ടോ അയച്ച് തരാം..ഞാനെടുത്തത്... ഒരു പോതുവാളിന്റെയും ഏഷ്യാനെറ്റിലെ നന്ദുവേട്ടന്റെയും കൂടെ സുല്‍‌ നിന്നത്.. ആ സുല്‍‌ തന്നെയല്ലേ ഈ സുല്‍‌ ?

അഭിലാഷങ്ങള്‍ said...

തമനൂ... തലതിരിഞ്ഞവന്‍‌ തമനു! വിശാലമായ ലോകത്തെ ചെരിഞ്ഞ് വേറൊരു ആങ്കിളിലൊക്കെ നോക്കുന്ന ആളല്ലേ..? അതുകൊണ്ടാണ് ആ വിശാലമായ ചിന്താഗതി പുറത്തുവിട്ടതു.. അതാകട്ടെ പരിപൂര്‍ണ്ണ സത്യവും.. ഇതൊക്കെ കാണുമ്പോള്‍‌ ബാറ്റിങ്ങ് തുടങ്ങുന്നതിനു മുന്‍പേ ക്ലീന്‍‌ ബൌള്‍‌ഡായത് പോലൊരു തോനല്‍‌. എന്തായാലും ദൈര്യം പകര്‍ന്നു തന്ന തമനു എനിക്ക് ശരിക്കും ഒരു കോച്ചാ..!! (കൊച്ചല്ല... കോ.. കോ.. കോച്ച്..കോച്ച്..!) .. താങ്കൂസ്...

വിശാല്‍‌ജീ ... എന്റെ ‘അഭിലാഷങ്ങള്‍‌‘ ആദ്യാഭിലാഷങ്ങള്‍‌ സ്വപ്നം കാണുന്നതിനു മുന്‍പ് തന്നെ അതിന്റെ പേര് ‘അന്ത്യാഭിലാഷങ്ങള്‍‘ എന്നാക്കണോ? പ്രാര്‍ത്ഥനാഗാനത്തിനു മുന്‍പാണോ കൊടകരയിലെ സ്കൂളുകളില്‍‌ ‘ജനഗണ മന’ ? പക്ഷെ, വിശാല്‍ജി.. ‘അന്ത്യാഭിലാഷങ്ങള്‍‌‘ എന്ന പേര് കൊള്ളാം അല്ലേ? എന്റെ ‘അന്ത്യം‘ കണ്ടിട്ടേ കൊടകരക്ക് തിരിച്ച്പോകൂ എന്നുണ്ടോ? എന്നാ വേഗം പോയ്ക്കോ.. ഞാന്‍‌ ഇപ്പഴേ കാലിയായി! ‘അഭി = ഇപ്പോള്‍‌‘, ‘ലാഷ് = ശവം‘! (ഹിന്ദി..ഹിന്ദി..)... അപ്പോ ശരിയല്ലേ!.. പിന്നെ, ‘ നല്ല എഴുത്ത് ‘ എന്നു പറഞ്ഞത് AnjaliOldLipi യേക്കുറിച്ചല്ലേ? ആശംസകള്‍‌ക്ക് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍‌.. ! ( പിന്നെ, ഇനി ആ പൂച്ചെണ്ട് എടുത്ത് വല്ല തരുണീമണികള്‍‌ക്കും കൊടുത്താല്‍‌...ങാ....ഹും...)

ഇത്തിരിവെട്ടം..താങ്ക്സ്!.. ഹും.. വിശാല്‍‌ജിക്ക് സപ്പോട്ട് കൊടുത്തു അല്ലേ? ങും... പിന്നെ കണ്ടോളാം ട്ടാ... ഈ ഇസ്മൈലികള്‍‌ ഉള്ളത് എത്ര ഭാഗ്യം അല്ലേ? ഇയാളുടെ ബ്ലോഗിലെ ആ ‘ഇത്തിരിവെട്ടം’ എന്നെഴുതി അതിനുള്ളിലൂടെ ഒരു ജ്വാലയൊക്കെ വരുന്ന ആ ഗുജാല്‍‌ബിയില്ലേ...അതു കണ്ടിട്ട് എനിക്ക് പണ്ട് ഭയങ്കര അസൂയ തോനൊയിരുന്നു. എന്തൊരു ഭംഗിയാ അത്! അസൂയക്കും കഷണ്ടിക്കും മരുന്നുണ്ടോ ചേട്ടാ..? കഷണ്ടിക്കില്ലാന്ന് ‘തമനു’ പറഞ്ഞു. അസൂയയുടെ കാര്യം അറിയില്ല. എനി ഐഡിയാ? :-)

അഭിലാഷങ്ങള്‍ said...

സു:, നന്ദി... സ്വാഗതത്തിന്...
ഏക്ച്വലി... ഞാന്‍‌ താങ്കളുടെ ‘സു’ വും അതിനു ശേഷമെഴുതിയ ‘സ്വാഗതവും’ ചേര്‍ത്ത് ‘സുസ്വാഗതം’ എന്നാണ് ഞാന്‍‌ വായിച്ചത്..

മണിലാലേ... തനത് കണ്ണൂര്‍ ശൈലിയില്‍‌ ‘ലേഖനമോ’? അടുത്തമാസം ഓണത്തിന് നാട്ടില്‍‌ പോവണമെന്നുണ്ട്.. വേണ്ടാത്ത കണമുണ എഴുതിയാല്‍‌ കണ്ണൂര്‍ക്കാര്‍ സല്‍‌ക്കരിക്കുന്നത് മറ്റ് പല രീതിയിലുമായിരിക്കും.. അതുകൊണ്ട് “വേണ്ട മോനെ.. വേണ്ട മോനെ.. വേണ്ട മോനെ.. വേണ്ട മോനെ.. “ (സ്വപ്നക്കൂടല്ലേ ഫിലിം?) ..പിന്നെ എന്റെ അഭിലാ‍ഷങ്ങള്‍‌ സന്ദര്‍ശ്ശിച്ചതിന് താങ്കളുടെ തിരുവനന്തപുരം ഭാഷയില്‍‌ ..‘നന്ദികളൊക്കെ‘ തന്നിരിക്കണ്.. (രാജമാണിക്യം ഭാഷ തിരുവനന്തപുരത്ത് എവിടെയെങ്കിലും ഇപ്പഴും നിലവിലുണ്ടോ? )

ഉണ്ണിക്കുട്ടന്‍‌ എന്ന പുള്ളിപ്പുലിയുടെ ‘മ്യൂ’ എന്ന ഗര്‍ജ്ജനം കേട്ട് ഞാന്‍‌ ഞെട്ടി!!
സ്വാഗതത്തിന് ഒരു അഞ്ചരക്കിലോ നന്ദി!!

അഭിലാഷങ്ങള്‍ said...

കുറുമാനേ.. നന്ദി ട്ടാ..
യു. എ. ഇ യിലെ പുസ്തകപ്രകാശനം ഞാന്‍‌ നാട്ടില്‍‌ പോകുന്നതു കാരണം മിസ്സാകുമല്ലോ എന്ന വിഷമം ഉണ്ട്. എല്ലാവിധ ഭാവുകങ്ങളും...

Nikk.. oh.. Boy boy...
Actually who is this Nikk?
thanks Nikk...

ഇടിവാളേ.. ഇയാളുടെ ചൂടോടെയുള്ള സ്വാഗതം ചൂടുകൂറ്റിയതു കാരണം ഫ്രിഡ്‌ജില്‍‌ വച്ചിരിക്കുകയാ...നന്ദി ട്ടാ..

ഡിങ്കാ.. എവിടെയോ കേട്ടിട്ടുണ്ടല്ലോ! ആ.. യാ.. ബാലമംഗളം...!! പിന്നെ, ‘നടയടി’ യുടെ കാര്യമൊക്കെ ഇത്ര കൃത്യമായി എങ്ങിനെയറിയാം മാഷേ..? സത്യം പറ... എന്റെ നാട്ടില്‍‌ വന്നിട്ടുണ്ടല്ലേ? കണ്ണൂര്? അതോ പൂജപ്പുരയോ? എത്രനാള്‍‌ അകത്തുണ്ടായിരുന്നു? എന്തായാലും ആ ‘ഡിഷ്യൂം’.. എനിക്കു നന്നായി വേദനിച്ചു ട്ടാ... എന്നാലും.. സ്വാഗതത്തിനു ഒരായിരം നന്ദി!

അഭിലാഷങ്ങള്‍ said...

ഓം ഹ്രീം കുട്ടിച്ചാത്താ...
കുട്ടിച്ചാത്താ... കണ്ണൂരാണോ? എവിടെയാ കണ്ണൂര്‍.. ഞാന്‍‌ AKG യുടെ നാട്ടില്‍‌..

സുഹാസ്സേ... അഡിപൊളി താങ്ക്സ് ട്ടാ...
ഹ ഹ ഹ... ആ വാസുവേട്ടന്‍‌ ആളു കൊള്ളാലോ...
സുഹാസിന്റെ കനന്റെ ഒരു പോസ്റ്റിനുള്ള വകയുണ്ടായിരുന്നു... പക്ഷെ അതില്‍‌ അമ്മുക്കുട്ടി ഇല്ലല്ലോ അല്ലേ?
ഒരുപാട് നന്ദി മാഷെ... വാസൂന്നെങ്ങാനും എന്നെ വിളിച്ചാല്‍‌ ഞന്‍‌ മിണ്ടൂല്ലാലോ.. :-)

ദില്‍‌ബാസുരാ... താങ്ക്സ്....ഒരു തേങ്ങയല്ല തെങ്ങ് തന്നെ വെട്ടിയിടുമായിരുന്നു അല്ലേ? അതു ‘അഭിലാഷ’ ആയിരുന്നെങ്കില്‍‌ മാത്രം അല്ലേ? ദുഷ്ടാ... കശ്‌മലാ.. മീശയില്ലാത്ത അസുരാ.. പിന്നെ കണ്ടോളാം... (ഇതുപോലൊരു ചോക്ലേറ്റ് ബോയ് അസുരനെ ഞാന്‍‌ ആദ്യമായി കാണുകയാ!)

ദ്രൌപതി... നന്ദി... (ഒരു ടിപ്പര്‍ ലോറി നിറയെ നന്ദി!)

അഭിലാഷങ്ങള്‍ said...

സാജന്‍‌ .. ഹ ഹ... ഹും... അയളെ ഞാന്‍‌ അടുത്തുതന്നെ തട്ടും.. അല്ലേല്‍‌ നടുകടത്തും.. എന്നെ ബ്ലോഗ് വനത്തിലേക്ക് തള്ളിവിട്ടിട്ട് പുള്ളി മുങ്ങി...

മൂര്‍ത്തി... ഞാന്‍‌ ... ഒരു പാവം... വലിയ കഴിവൊന്നും ഇല്ല ട്ടാ... എന്റെ ഭാഷയില്‍‌ .. എനിക്കുണ്ടായ അനുഭവങ്ങള്‍‌ സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുകമാത്രമാണ് ഉദ്ദേശം.. വെറുതെ ടെന്‍‌ഷനാക്കല്ല മാഷേ... പിന്നെ, നന്ദി...കേട്ടോ..

സന്തോഷിന്റെ സ്വാഗതം സന്തോഷത്തോടെ സ്വീകരിക്കുന്നു...

നജീമേ... :-) സുഖമല്ലേ? താങ്ക്സ് ട്ടാ..

ടിന്റുമോന്‍‌, melcow സ്വീകരിച്ചിരിക്കുന്നു.. ഏതു കോളജിലാ..? സോറി.. ഏത് ക്ലാസിലാ?

ശ്രീ.... :-)
വേണൂ... :-) തങ്ക്സ്..

krish | കൃഷ് said...

ഇത് ഓര്‍ക്കുട്ടിലെ അഭിലാഷല്ലെ. കണ്ണൂര്‍ / ഷാര്‍ജാ.
നമ്മള്‍ ഒരിക്കല്‍ പരിചയപ്പെട്ടുണ്ടല്ലോ.
പുതിയ ബ്ലോഗ് പാലുകാച്ചലിന് അഭിനന്ദനങ്ങള്‍. അങ്ങു തൊടങ്ങസ്യാ..

അപ്പു ആദ്യാക്ഷരി said...

അതു ശരി കമന്റു കൂട്ടാനുള്ള വിദ്യയൊക്കെ ഗുരുനാഥന്‍ അഭ്യസിപ്പിച്ചിട്ടുണ്ടല്ലോ വെരി ഗുഡ്.... ഒറ്റയ്ക്കൊറ്റയ്ക്ക് മറുപടി, തമാശ മറുപടികള്‍, മറുതമാശ കമന്റുകള്‍.... ഉം..നടക്കട്ടെ. (ഓ.ടോ. ഗുരുവിന് കുശുമ്പുണ്ട് നാല്‍പ്പതു കമന്റ് കടന്നതിന്).

പിന്നെ, ഈ ബോസിനോടുള്ള വിരോധം ഗുരുവിന്റെ അതേ രോഗം ശിഷ്യനും. ഗുരു ഇങ്ങനെയാ...ബോസ് എങ്ങൊട്ടെങ്കിലും ഒന്നു മാറിയാല്‍, (ഒന്നു തൊട്ടാല്‍, ഒന്നു വിളിച്ചാല്‍ ബ്ലോഗ്ഗ് അരികിലുണ്ടവില്ലേ.... ) ഉടനേ ഇടും ഒരു പോസ്റ്റ്. കണ്ടു പഠിക്കൂ കുട്ടാ..

അപ്പു ആദ്യാക്ഷരി said...

ഒരു തിരുത്ത് മുകളിലെ കമന്റില്‍: അഗ്രജഗുരുവിന്റെ മനോഗതം: “(കീബോര്‍ഡില്‍) ഒന്നു തൊട്ടാല്‍, ഒന്നു ക്ലിക്കിയാല്‍ ബ്ലോഗമ്മ അരികിലുണ്ടാവില്ലേ..... (കടപ്പാട് വിന്‍‌വര്‍ത്ത് പരസ്യം).

സാല്‍ജോҐsaljo said...

ഓഫ് ഓഫ് ദ ഡേ!

പ്രാര്‍ത്ഥനാഗാനത്തിനു മുന്‍പാണോ കൊടകരയിലെ സ്കൂളുകളില്‍‌ ‘ജനഗണമന’?!!!
ഇതുപോലൊരു പത്തു നമ്പരു പോരട്ടെ...!!

കമന്റു വായിച്ചു ചിരിച്ചു. >(:മ

saljojoseph@gmail.com

മുസ്തഫ|musthapha said...

ഹെന്‍റമ്മോ....
{O~O} (കണ്ണുതള്ളിപ്പോയതാ...)

ഇതെന്താ നന്ദിപ്രകടന പരമ്പരയോ... പിടിച്ചതിലും വലുതാണല്ലോ അളയില്‍ :)

അപ്പു... ഞാന്‍ വീട്ടിലേക്ക് വരാം... നേരിട്ടൊന്ന് കൊന്ന് താ :)

ങേ... പെരുന്തച്ചന്‍ കോമ്പ്ലെക്സോ... അത് കുന്നംകുളത്തെ പുതിയ കെട്ടിടമല്ലേ... :)

കുട്ടു | Kuttu said...

സ്വാഗതം.... സുസ്വാഗതം

G.MANU said...

swagatham thampurane

അഭിലാഷങ്ങള്‍ said...

കുട്ടൂ... വളരേ.........വ്യക്തമായും ശക്തമായും ഉള്ള...... ഭാഷയില്‍‌ ഞാ‍ന്‍‌ നന്ദി രേഖപ്പെടുത്തുന്നു...
{അച്ചുമാമന്‍‌ സ്റ്റൈലില്‍‌ വയിക്കുമല്ലോ.. :-) }

അഭിലാഷങ്ങള്‍ said...

ക്രിഷ്... അതെ.. ഞാന്‍‌ ഓര്‍ക്കുട്ടിലെ അതെ അഭിലാഷ് തന്നെ... :-)
എന്ത് ചെയ്യാനാ, എത്തിസലാറ്റ് എലിയെപ്പേടിച്ച് ഇല്ലം തന്നെ ചുട്ടുകളഞ്ഞില്ലേ....
പാല്‍‌ ഞാന്‍‌ അല്പം അധികം കാച്ചിയോന്നാ കൃഷ് എന്റെ സംശയം....! സാരമില്ല അല്ലേ?

അഭിലാഷങ്ങള്‍ said...

നന്ദി G.Manu, അതൊരു സുഖമില്ല... ഞാന്‍‌ “മനൂജീ“ എന്നു വിളിക്കാം ട്ടാ..
പിന്നെ ഇയാളെന്താ ‘തമ്പുരാനേ’ എന്നൊക്കെ വിളിച്ച് ആളെ കളിയാക്കുന്നതു! ? :-)
ഞാന്‍‌ തമ്പുരുവും തമ്പുരാനൊന്നുമല്ല... മനുവിന്റെ “അറിവില്ലാപൈതങ്ങള്‍‌“ എന്ന കവിതയില്‍‌ മനു പറഞ്ഞതു പോലെ

“അറിവില്ലാപൈതങ്ങളാണു ദേവാ നിന്റെ
അലിവിന്‍‌ നടയില്‍‌ വരുന്നു ദേവാ”


വളരെ നല്ല കവിത മനൂ... അഭിനന്ദനങ്ങള്‍‌....

മുസ്തഫ|musthapha said...

50!

ആ കൃത്യവും ഞാന്‍ തന്നെ നിര്‍വ്വഹിക്കുന്നു... :)

കാലം കുറേയായി ഒരമ്പതടിച്ചിട്ട്...

സുഹാസ്സ് കേച്ചേരി said...

51 അടിച്ചാല്‍ കാഷ് പ്രൈസ് ഉണ്ടോ..?

ഉറുമ്പ്‌ /ANT said...

അഗ്രജന്‍ തെരുവാധാരമാക്കിയ അഭിലാഷിനു സ്വാഗതം.
കമെന്റ് ഇത്രയുമൊക്കെ ആയപ്പൊ ഉറുമ്പിനൊരാശയം
ലവനിട്ടൊരു കടി കൊടുത്താലോ എന്ന്.

വിശാലന്‍ ചവച്ചു തുപ്പിയിരിക്കുന്നതു കണ്ടപ്പോ ഇനി വേണ്ട എന്നു വച്ചു.
എന്തായാലും ഇനിയിപ്പോ ഒരുപാടു സമയമുന്ണ്ടല്ലോ.
എന്നാപ്പിന്നെ അടുത്ത ബ്ലൊഗില്‍ കാണാം.

അഭിലാഷങ്ങള്‍ said...

51 അടിച്ചാല്‍‌ കേഷ് പ്രൈസൊന്നുമില്ല.. പകരം 51 അടിതരാം സുഹാസേ.. :-)


ഉറുമ്പ് ചേട്ടാ, ആദ്യം തന്നെ കടിതരാതെ ഒഴിവാക്കന്‍‌ തീരുമാനിച്ചതിന് നന്ദി :-) അതിന് ശേഷം സ്വാഗതത്തിനു നന്ദി...ഞാന്‍‌ ഇന്നലേതന്നെ ഉറുമ്പ് കടിച്ചാലും വേദന അറിയാതിരിക്കാനുള്ള പ്രിക്കോഷന്‍‌സ് സ്വീകരിച്ചുകഴിഞ്ഞു. പണ്ട് ഒരു കെമിസ്റ്റ്‌റി ക്ലാസില്‍‌ ഹേമ ടീച്ചര്‍‌ പറഞ്ഞത് ഓര്‍മ്മയുണ്ട്.

CH3OH + CO ----> HCOOCH3
HCOOCH3 + H2O ---> HCOOH + CH3OH

ഇതില്‍‌ ആ HCOOH ആണ് ഫോര്‍മ്മിക്ക് ആസിഡ്. ഉറുമ്പ് കടിക്കുമ്പോള്‍‌ നമ്മുടെ ശരീരത്തില്‍‌ കുത്തിവെക്കപ്പെടുന്ന ഒരു ആസിഡാണത്. ഒരു ആന്റ്റി ആന്റ് & ആന്റി ഫോര്‍‌മിക്കാസിഡ് ആയ ഒരു മരുന്ന് ഞാന്‍ ഇന്നലയേ കഴിച്ചു. അതും ഒരു പൈന്‍‌ കില്ലറിന്റെ കൂടെ :-) . പിന്നെ, ചേട്ടാ കടിക്കുകയാണെങ്കില്‍‌ അടുത്ത പോസ്റ്റില്‍‌ തന്നെ കടിച്ചോളണേ... കാരണം അധികം അവസരങ്ങള്‍‌ കിട്ടില്ല.. ബിക്കോസ് ഞാന്‍‌ പറഞ്ഞത് പോലെ..ഈ ബ്ലോഗ് വനത്തിലെ ഒരു സെന്റ് സ്ഥലത്തു ഒരേഒരു പോസ്റ്റ് മാത്രമേ ഞാന്‍‌ കുഴിച്ചിടൂ... വിശാ‍ലന്‍‌ പറഞ്ഞതു പോലെ അതു ‘അന്ത്യാഭിലാഷം’ ആണ്... :-)
{ റിക്വസ്റ്റ് : എന്നാലും ചേട്ടാ കടിക്കുമ്പോള്‍‌ അല്പം മയത്തില്‍‌ കടിക്കണേ... :-) പ്ലീസ്.. }

Visala Manaskan said...

"വിശാലന്‍ ചവച്ചു തുപ്പിയിരിക്കുന്നതു കണ്ടപ്പോ..."

എന്ത്????

ദേ വെറും ഒരു തമാശ പറഞ്ഞതിനാണോ?? അജ്ജജ്ജോ.. നെവര്‍ നെവര്‍!

അന്ത്യാഭിലാഷങ്ങള്‍ എന്നത് ഒരു ഉഗ്രന്‍ പേരാണെന്നെനിക്ക് തോന്നി. ആരുടെ ബ്ലോഗായാലും. സംതിങ്ങ് ഡിഫ്രന്റ്. അതേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. സത്യം.

എന്തായാലും എന്റെ അടുത്ത (115-ആം ബ്ലോഗിന്) ആ പേര്‍ ഇടാം എന്നും വിചാരിച്ചു.

പ്രിയ അഭിലാഷേ.. അടുത്ത പോസ്റ്റ് പോരട്ടേ. ആശംസകള്‍.
സ്‌നേഹത്തോടെ,

Unknown said...

എന്റെ വക വിപ്ലവാഭിവാദ്യങ്ങള്‍....

സുഹാസ്സ് കേച്ചേരി said...

"ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും......" അല്ലേ വിശാലേട്ടാ

അഭിലാഷങ്ങള്‍ said...

കൊച്ചുത്രേസ്യേ...വിപ്ലവാഭിവാദ്യങ്ങള്‍‌ക്ക് തങ്ക്സ് ട്ടാ... ലാല്‍‌ സലാം ...!

സുഹാസേ.. നീ പോടാ ചെക്കാ... :-) {മീനിങ്: ഐ ലവ് യൂ..അമ്മുക്കുട്ടീ... :-) }

പിന്നെ വിശാലേട്ടാ... ആ ക്ലാരിഫിക്കേഷന്റെയോ ഫോണ്‍ കോളിന്റെയോ ഒന്നും ആവശ്യം ഇല്ലയിരുന്നു.. ട്ടാ..
പിന്നെ ആ ഉറുമ്പു ചേട്ടന്റെ ശ്രദ്ധക്ക് : വിശാല്‍‌ജി സീരിയസ്സായിട്ട് ഉപദേശിച്ചതാ ട്ടാ... ഞാന്‍‌ നന്നാവില്ലാന്ന് കണ്ടപ്പോള്‍‌ അദ്ദേഹം തന്നെ ആ പേരങ്ങ് സ്വീകരിച്ചു.. ബ്ലോഗ് തുടങ്ങി...പോസ്റ്റും ഇട്ടു..ട്ടാ..!

http://anthyabhilashangal.blogspot.com

... അവിടെ പോയിനോക്കിയാല്‍‌ അദ്ദേഹം “പോര്‍ക്ക് കുറുമാനിയ” ഉണ്ടാക്കിത്തരും...!!

താംബൂലം said...

നമദേയം ഒന്നായി പൊയതുകൊണ്ട്‌ ഈ അഭിലാഷങ്ങാലുടെ ഷില്‍പിയ്ക്കെ വന്ന പല തല്ലും കൊണ്ട ഒരു ഭഗ്യ്‌വ്വാന്‍ അന്നെയ്‌ ഞാന്‍ ...തലമുടി കൂടുതല്‍ അയതിന്റെ അഹക്കാരം തീര്‍ക്കന്‍ പാവം എന്നെ ഒരു കൂട്ട അടിയുടെ നടുക്ക്‌ പിടിച്ചിട്ട ആ പുന്യ്‌ അത്മവ്‌ (ജി ടൊകില്‍ നാലു പെന്‍ പില്ലെരെ ചീറ്റ്‌ അല്ല ചാറ്റ്‌ ച്യ്ത്‌ ഇരുന്ന എന്നെ പിടിഛ്‌ ഒരു ഒട്ടകതിന്റെ പടം കാനിക്കാം എന്ന് പാരഞെ പറ്റിച്ചാനെ തലമുടിയുലഹ്‌ ആ മഹാന്‍ ഇതില്‍ തല്ലി യിട്ടെ ) ഇപ്പൊ ഇതു കാരനം മെയില്‍ തുരന്നല്‍ വരും കൂട്ടയടി ഇപ്പൊ ദാ അഭിലാഷ്ഗലുടെ പെരിലും ഒരു മാതിരി തലമുടി പരിപടി അയിപ്പോയി ആ ഇനി ഇവിടെ വന്നിട്ട്‌ സ്വഗതം കൊടുത്തില്ലെല്‍ വെരെ അടി വരാതിരിക്കന്‍ കിടക്കട്ടെ എന്റെ വക ഒരു സ്വഗതം അപരനു

haritvm said...

puthiya blog adipoli..........

chathanmarku oru pushpanjali nernittu venam thudangan......

Unknown said...

പ്രിയപ്പെട്ട അഭിലാഷ് ..!
ആശംസകളും , സ്നേഹവും...!

Unknown said...

Vayich kazhinjappo kannu niranju.
Nashtapettath manassanonnum thonni.
Kochu koottukariyude maduramulla sabdavum,sneham niranja hridayavum
nombaramunarthunna ormakalum okke
bhangi ayitt chitreekarichirikunnu.
Dhayvangalod paribhavam thonniya-
thil albudham illa.Aarkum thonnum anneram!nammude manassine kavarnnedutha kochu-koottukariyude
ormakalkk munpil naam Dhurbhalaravunnu.Orkumbol ormakalum orth pokum..ormakal,ormakalil olangal unarthunna swapnangal..Hey,sagna..nee ennum neerunnorormayayitt bhakki nilkum..Prachodhanamayi,vazikatti ayi ellam..Ella abhilashangalum niraveran prarthich kond...
swandham..
shamsheershah

G.MANU said...

thakarppan post........ezhuthu thudaroo......Asamsakal

നിരക്ഷരൻ said...

“അഭിലാഷങ്ങള്‍ ഒന്നേന്ന് തുടങ്ങി വായിക്കാമെന്ന് വിചാരിച്ചു. തുടക്കം നന്നായിട്ടുണ്ട്.

ബാക്കിയുള്ളത് വായിച്ച് സമയാസമയം കമന്റടിക്കാം.

ആശംസകള്‍.

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/

Aisibi said...

ഇബൻ ഞമ്മക്ക് നല്ല പാരയാവുന്ന ലസ്ക്കണം കാണ്ന്ന്‌ണ്ട്!!! അന്റെ എയ്ത്ത് നല്ല കൊയുപ്പുണ്ടല്ലട കോയേ?!!! ഈ വെച്ച് പിടി..അനക്കിട്ട് വെക്കാനും കൊള്ളാനും കൂടെ ചിരിക്കാനും കെരയാനും കുയി മാന്താനും മേണ്ടി ബന്നാ അന്നെ തലെയ്ക്കേറ്റാനും നമ്മളൊക്കെണ്ട്!