Saturday, July 28, 2007

“ഹേ അജ്‌നബി”- ഒരു ഫ്ലാഷ്‌ബേക്ക്

ഞാന്‍‌ ആദ്യമായി പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ അവള്‍ക്കായ് പാടിയ ഒരു ഗാനം ആദ്യപോസ്റ്റായി ഇവിടെ സമര്‍പ്പിക്കട്ടെ... കൂടെ അതിനു പിന്നിലെ "ചരിത്ര"വും... !!

Song ഗാനം : hey Ajnabhi.. ഹേ അജ്‌നബി.....
Film ചിത്രം : Dil Se ദില്‍‌ സെ

Audio Player: my Attempt for her..!


(If you are unable to play, download the song)


അന്ന്‍ ഒരു "ജുലായ് രണ്ട് " . . .!

കൃത്യമായി ഒര്‍ക്കാന്‍‌ കാരണം അന്ന് എന്റെ ജന്‍‌മദിനമായിരുന്നു.

പൂനെയില്‍‌ ശിവാജി നഗറിലെ ഒരു തണുത്ത പ്രഭാതം.

മൂന്ന് ദിവസം മുന്‍‌പ് പെയ്ത് തോര്‍ന്ന മഴയുടെ കുളിര്‍മ്മ ഇപ്പോഴും നിലനിലനില്‍‌ക്കുന്ന സമ്പാജിപാര്‍ക്കിലെ കോണ്‍ക്രീറ്റ് ചെയ്ത നടപ്പാതയിലൂടെ പതിവുപോലെ മോണിങ്ങ് വോക്കിന് ഇറങ്ങിയതാണ്. പക്ഷെ ഇന്ന് ഒരു ഉദ്ദേശം കൂടിയുണ്ട്. സാധാരണ നടത്തം അവസാനിപ്പിക്കാറുള്ള സ്ഥലത്തുനിന്നും കുറേ ദൂരം മുന്നോട്ട് പോകണം.. എങ്കിലേ രാസ്‌താപ്പേട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍‌ എത്തു..പിറന്നാള്‍‌ പ്രമാണിച്ച് ഒരു ക്ഷേത്രദര്‍ശനം കൂടി ഇന്നത്തെ അജണ്ടയിലുണ്ട്.. പാര്‍ക്കിനുള്ളിലെ നടപ്പാതയിലൂടെ കുറേ മുന്നോട്ടെത്തിയപ്പോഴാണ് മനസ്സിനെ പിടിച്ചു നിര്‍ത്തിയ ആ പാട്ട് കേട്ടത്. ഒരു കാലത്ത് രാജ്യസ്നേഹികളുടെ ദേശഭക്തിയേയും വികാരങ്ങളേയും ഉണര്‍ത്തി രോമാഞ്ചം കോള്ളിച്ച, ലതാ മങ്കേഷ്കര്‍ പാടിയ, "ഹേ മേരേ വതന്‍‌ കേ ലോഗോ.." എന്ന ഗാനം, ശ്രുതിയിലോ താളത്തിലോ ഭാവത്തിലോ ഒട്ടും കോട്ടം തട്ടാതെ ഒഴുകിവരികയാണ്.. ഈ തണുത്ത വെളുപ്പാന്‍‌കാലത്ത് ആരാണ് ഇത്ര മനോഹരമായി പാടുന്നത് ? സംഗീതത്തെ ഒരുപാട് ഇഷ്ട്പ്പെടുകയും ബാത്ത്‌റൂമില്‍‌ സ്വന്തമായി നിത്യവും ഗാനമേള നടത്തുകയും ചെയ്യാറുള്ള ഞാന്‍‌ ആ ഗാനം കേട്ട സ്ഥലത്തേക്ക് നടന്നു.

ഒരു കാറ്റാടിമരത്തിനു കീഴിലെ പുല്‍‌ത്തകിടിയില്‍‌ ഇരുന്ന്, തണുപ്പിനോട് പൊരുതാന്‍‌ ഒരു സ്വറ്ററിട്ട്, വെളുത്ത് മെലിഞ്ഞ ഒരു കൊച്ചുസുന്ദരി.. കൂടെ കൊച്ചനുജനും ഉണ്ട്. അവള്‍ക്ക് ഒരു ഹൈസ്കൂള്‍‌ വിദ്യാര്‍ത്ഥിനിയുടെ ലുക്ക്, അനുജന് ഒരു പ്രൈമറി സ്കൂള്‍‌ ബോയ് ലുക്കും... കണ്ടിട്ട് മലയാളികള്‍‌‌ അല്ലെന്ന് മനസ്സിലായി. അവരുടെ അടുത്തൊന്നും ആരും ഉണ്ടായിരുന്നില്ല. എന്തൊരു മാധുര്യമുള്ള ശബ്ദം. എന്തൊരു ഭാവ തീവ്രത. എന്തൊരു ഫീലിങ്ങ്!. ഞാന്‍‌ സത്യത്തില്‍‌ ആശ്ചര്യപ്പെട്ടു പോയി. അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചില്‍‌ അവര്‍ കാണാതെ ഞാന്‍ ഇരുന്നു, അവളുടെ പാട്ടില്‍‌ മുഴുകി. ആ കുട്ടി അല്പസമയം കഴിഞ്ഞ് അനുജനോടൊപ്പം തിരിച്ച് പോയി. മോണിങ്ങ്‌വോക്ക് കഴിഞ്ഞുള്ള വിശ്രമവേളയെ സംഗീതാത്മകമാക്കുകയായിരുന്നു അവള്‍‌.

പിറ്റേന്ന്, പതിവിലും ഉന്‍‌മേഷത്തോടെ ഞാന്‍‌ മോണിങ്ങ്‌വോക്കിനിറങ്ങി. ഇന്നത്തെ ഏക ഉദ്ദേശം പാര്‍ക്കിലെ കാറ്റാടിമരക്കൂട്ടങ്ങളുടെ സമീപം വേഗം എത്തുക.. ആ കുട്ടിയെ പരിചയപ്പെടുക എന്നതായിരുന്നു.. ഇന്നും ആ സുന്ദരിക്കുട്ടി അവിടെ ഇരിക്കുന്നുണ്ട്.. കൂടെ അനുജനും. രണ്ടുപേരും എന്തോ നര്‍മ്മസംഭാഷണത്തിലാണ് എന്നു അവരുടെ ഭാവങ്ങള്‍‌ കണ്ട് ഞാന്‍‌ മനസ്സിലാക്കി. ഇന്നു പരിചയപ്പെട്ടേ തീരൂ എന്ന് ഉറപ്പിച്ച് അവളുടെ അടുത്തു പോയിരുന്നു.

ഞാന്‍‌ അവളോട് ചോദിച്ചു: "തുമാരാ നാം ക്യാ ഹെ?"

അവള്‍‌ അല്‍‌പം ആശ്ചര്യത്തോടെ എന്നെ നോക്കി...

ചോദിച്ചത് മനസ്സിലാവാത്ത മുഖഭാവം. ഞാന്‍‌ ചോദിച്ചു : "യൂ വേര്‍ സിങ്ങിങ് സോ ബ്യൂട്ടിഫുളി യെസ്റ്റ്‌ര്‍ഡേ.. വാട്ട് ഈസ് യുവര്‍ നേം? വേര്‍ ആര്‍ യു ഫ്രം?"

അവള്‍‌ പറഞ്ഞു: "ഓ..! ഹും.. മാജാ നാവ് സഞ്ചനാ യെ.. മീ യേ ഗാവത്ത്‌ലേ...!"

ദൈവമേ ചതിച്ചോ.. ഇതോരു തനി മറാ‍ഠിക്കുട്ടിയാണെന്നു തോനുന്നു. അവള്‍ പറഞ്ഞതില്‍‌ നിന്നും അവളുടെ പേര് സഞ്ചന എന്നാണെന്ന് മാത്രം മനസ്സിലായി. ഇവള്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയില്ലെങ്കില്‍‌ ഞാനിനി കൂടുതല്‍‌ എങ്ങിനെ പരിചയപ്പെടും?.

ഞാന്‍‌ ഒരു ശ്രമം കൂടി നടത്തി: "ഇന്‍‌ വിച്ച് ക്ലാസ്സ് യു ആര്‍ സ്റ്റ്ഡിയിങ്ങ്, സഞ്ചനാ? "

ഈ ചെറിയ ചോദ്യത്തിന് അവള്‍‌ ഉത്തരം നല്‍‌കിയത് നല്ല നീളമുള്ള മറാഠി വാചകങ്ങളിലൂടെയായിരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍‌ ആകെ ധര്‍മ്മസങ്കടത്തിലായി.

അവസാന ശ്രമമെന്ന നിലയില്‍‌ ഞാന്‍‌ വീണ്ടും ചോദിച്ചു "വില്‍ യു പ്ലീസ് സിങ്ങ് വണ്‍ മോര്‍ സോങ്, സഞ്ചനാ? ഏക്ക് ഗാനാ ഓര്‍ ഗാവോ..!"

മറുപടിയായി ലഭിച്ചതു നേരത്തെ പറഞ്ഞതിനേക്കാ‍ള്‍‌ വലിയ മറാഠി വാചകം...

ആറ് മാസത്തെ അനുഭവം കൊണ്ട് അല്‍‌പസ്വല്‍‌പം മറാ‍ഠി കേട്ടാല്‍‌ മനസ്സിലാവുന്ന പരുവത്തിലെത്തിയിരുന്ന എനിക്കു അവള്‍‌ പറഞ്ഞതിന്റെ അര്‍ഥം ‘താങ്കളുടെ ഭാഷയൊന്നും എനിക്ക് മനസ്സിലാകുന്നില്ല സുഹൃത്തേ’ എന്നപോലെ എന്തൊ ആണെന്നു മാത്രം മനസ്സിലായി.
ഇവള്‍‌ ഒരു തനി നാടന്‍‌ മറാഠിപ്പെണ്ണ്... എനിക്കു പേരറിയാത്ത മറാഠി ദൈവങ്ങളേ... ഈ ഭാഷ എനിക്കൊരു പാരയാവുന്നല്ലോ എന്ന് മനസ്സില്‍‌ ഓര്‍ത്ത്, എന്ത് ചെയ്യുമെന്നറിയാതെ വിദൂരതയിലേക്ക് നോക്കി അല്പനേരം ഞാന്‍‌ നിന്നു. അപ്പോഴാണ് സഞ്ചനാ എന്ന ആ‍ കൊച്ചു സുന്ദരി അനുജനുമൊത്ത് അടക്കിപ്പിടിച്ച് ചിരിക്കുന്നത് കണ്ടത്. ഞാന്‍‌ അവരെ നോക്കിയപ്പോള്‍‌ അവര്‍ ചിരി അടക്കാന്‍‌ കഴിയാതെ പൊട്ടിച്ചിരിച്ചു.

അവള്‍‌ പറഞ്ഞു "ഐ ആം സോ സോറി ബ്രദര്‍... ഐ വോസ് ജസ്റ്റ് ട്രയിങ്ങ് ടു മേക്ക് ഫണ്‍ ഓഫ് യു... ഐ നോ ഹിന്ദി ആന്റ് ഇംഗ്ലീഷ് വെരി വെല്‍‌.. എഗൈന്‍‌ ഐ ആം സേയിങ്ങ് സോറി റ്റു യു.."

എഡീ ഭയങ്കരീ... ! ഇവള്‍ ആളു കൊള്ളാമല്ലോ...!!

ഞാന്‍‌ അല്‍‌പം ചമ്മിയെങ്കിലും ആ പെണ്ണിന്റെ വികൃതിയും, നിഷ്കളങ്കമായ മുഖവും, മാധുര്യമൂറുന്ന ആ ശബ്ദവും എനിക്കു പിന്നീട് ഒരോ പ്രഭാതത്തിലും ഉണര്‍‌വേകി. അവളുമായി കൂടുതല്‍‌ അടുത്തപ്പോഴാണ് മനസ്സിലായത് അവര്‍ ഞാന്‍‌ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടടുത്തെ മൂന്നാമത്തെ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് താമസിക്കുന്നതു എന്ന്. അവളുടെ മുഴുവന്‍ ബയോഡാറ്റയും ഒരു ആഴ്ച്ക്കകം ഞാന്‍‌ മനസ്സിലാക്കി.

അവള്‍‌ സഞ്ചന...

സഞ്ചന വിലാസ് താപ്‌കിര്‍...

പത്താം തരം വിദ്യാര്‍ഥിനി....

സ്കൂളിലെ അറിയപ്പെടുന്ന ഗായിക..

ടീച്ചര്‍മാരുടെ വാല്‍‌സല്യക്കുരുന്ന്...

പഠനത്തില്‍‌ എന്നും ഒന്നാമത്...

അഡ്വക്കേറ്റ് വിലാസ് താപ്കിറിന്റെ മകള്‍‌..

ചുറുചുറുക്കുള്ള മിടുമിടുക്കി...

പിന്നീട് എല്ലാ പ്രഭാതങ്ങളിലും സമ്പാജിപാര്‍ക്കിലെ കാറ്റാടിമരത്തണലില്‍‌ അവള്‍‌ എനിക്കായി സംഗീതവിരുന്നൊരുക്കി.. അവളെക്കൊണ്ട് നിത്യവും രണ്ട് പാട്ടെങ്കിലും ഞാന്‍‌ പാടിക്കാറുണ്ടായിരുന്നു.. ലതാജിയും, ആഷാജിയും, സോനു നിഗവും ഒക്കെ പാടിയ ഗാനങ്ങള്‍‌ അവളിലൂടെ ഞാന്‍‌ വീണ്ടും ആസ്വദിച്ചു.

ഒരിക്കല്‍‌ ഞാന്‍‌ അവളെയും അനുജനേയും വീട്ടിലേക്ക് ക്ഷണിച്ചു. എന്റെ ആന്റിയോടും അങ്കിളിനോടും ഞാന്‍‌ അവളെകുറിച്ച് വര്‍ണ്ണിക്കാറുണ്ടായിരുന്നു. അവരും നിര്‍ബന്ധിച്ചു.. ആ കുട്ടിയെ ഒരു ദിവസം വീട്ടിലേക്ക് വിളിക്കൂ എന്നു...ഒരു ഞായറാഴ്ച്ക്.. അവള്‍‌ വീട്ടില്‍‌ വന്നു.. 23 വര്‍ഷമായി പൂനെയില്‍‌ സെറ്റില്‍‌ഡ് ആയിരുന്ന എന്റെ റിലേറ്റീവ്സുമായി അവള്‍‌ മറാഠിയില്‍‌ ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു.

അങ്ങിനെ പല പല പ്രഭാതങ്ങള്‍‌..

പല പല ഞായറാഴ്ച്കള്‍‌...

ഞായറാഴ്ച്കളെ ധന്യമാക്കിയ ‘അന്താക്ഷരികള്‍‌‘ ..

ഞങ്ങള്‍‌ കൂടുതല്‍‌ കൂടുതല്‍‌ അടുക്കുകയായിരുന്നു...
ദിനങ്ങള്‍‌ കടന്നു പോയി.. ദിനങ്ങള്‍‌ ആഴ്ച്കകളായും ആഴ്ചകള്‍‌ മാസങ്ങളായും പരിണമിച്ചു..

ഒരു ദിവസം മുതല്‍‌ പ്രഭാത സവാരിക്കു അവളെ കാണാതായി...
ഒരു ദിനം.. രണ്ട് ദിനം.. മൂന്ന് ദിനം...

അവളില്ലാത്ത ഒരു പ്രഭാതസവാരി എനിക്കു അസഹനീയമായ ഒരു അനുഭവമായിരുന്നു... ഞാന്‍‌ അങ്കിളിനെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോകാന്‍‌ തീരുമാനിച്ചു. അവളുടെ വീട് പൂട്ടിയിരുന്നു..അടുത്ത വീട്ടില്‍‌ ചോദിച്ചപ്പോഴാണ് അറിഞ്ഞത് സഞ്ചന പൂനെയിലെ റൂബി ഹോസ്പിറ്റലില്‍‌ കഴിഞ്ഞ മൂന്ന് ദിവസമായി അഡ്‌മിറ്റാണ് എന്നത്..അയല്‍‌ക്കാര്‍‌ പറഞ്ഞാണ് കൂടുതല്‍‌ വിവരങ്ങള്‍‌ അറിഞ്ഞത്.. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഇത് നാലാം തവണയാണത്രെ... അന്നു ഞാന്‍‌, എന്നെ ആകെ പിടിച്ചുകുലുക്കിയ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍‌ അറിഞ്ഞു.. ആ പാവം പെണ്‍കുട്ടിക്ക് ജന്‍‌മനാതന്നെ ഹൃദയവാല്‍‌വിന്റെ പ്രവര്‍ത്തനത്തില്‍‌ തകരാറുണ്ടായിരുന്നു. വര്‍ഷങ്ങള്‍‌ക്കു മുന്‍പ് ഒരു ശസ്ത്രക്രിയ കഴിഞ്ഞതാണ്. പക്ഷെ ഇപ്പൊഴും ചിലപ്പോള്‍‌ അസ്വസ്ഥതകള്‍‌ ഉണ്ടാവാറുണ്ടെന്നും അയല്‍ക്കാര്‍‌ പറഞ്ഞു. അന്ന് രണ്ട് ദിവസം കൂടി കഴിഞ്ഞ് അവളെ ഡിസ്‌ചാര്‍ജ് ചെയ്തു.

അന്ന് മുതല്‍ സഞ്ചന എന്ന കുട്ടി എന്റെ മനസ്സില്‍‌ ഒരു വിങ്ങുന്ന അനുഭൂതി ആയി മാറിയിരുന്നു. നാളുകള്‍‌ കടന്നു പോയി..

ഡിസം‌മ്പര്‍ മാസത്തെ ആദ്യ വാരത്തില്‍‌ എനിക്ക് ഷാര്‍ജ്ജയിലേക്കുള്ള വിസ വന്നു. പൂനെയിലെ ആ മാസ്‌മരിക അന്തരീക്ഷത്തോടും, അന്ന് ജോലി ചെയ്തിരുന്ന റിന്‍ഫ്രൊ എന്ന അമേരിക്കന്‍‌ കമ്പനിയോടും വിടപറഞ്ഞ് ഈ അറബിനാട്ടിലേക്ക് ചേക്കേറിയപ്പോഴും ഞാന്‍‌ അവളുമായി ഫോണില്‍‌ സംസാരിക്കാറുണ്ടായിരുന്നു.

അന്നു ഒരു പുതുവത്സരദിനം...

ശിവാജി നഗറില്‍‌ 2006 നെ വരവേല്‍ക്കാന്‍‌ അനവധി ആഘോഷപരിപാടികള്‍‌ ഉണ്ടായിരുന്നു. ഗണേഷോല്‍‌സവത്തിനും, ഹോളിദിനത്തിലും, ദീപാവലിക്കും മാത്രം കണ്ടിരുന്ന വര്‍ണ്ണങ്ങള്‍‌ കൊണ്ടുള്ള മായികകാഴ്ചകള്‍ ഞാന്‍‌ ‘മിസ്സ് ചെയ്തു’ എന്നവള്‍‌ അറിയിച്ചിരുന്നു. ആ ദിനത്തില്‍‌ അവള്‍‌ ഒരു പുതുവത്സര സമ്മാനം ചോദിച്ചു. അവള്‍‌ക്കേറ്റവും ഇഷ്ട്മായിരുന്ന "ഹേ അജ്‌നബി.." എന്ന പാട്ട് ഞാന്‍‌ പാടി റക്കോഡ് ചെയ്ത് അവള്‍‌ക്കയച്ചുകൊടുക്കണം എന്നതാണാവശ്യം. അന്ന് കമ്പ്യൂട്ടറില്‍‌ റക്കോഡിങ്ങ് വിദ്യ പരിചയമില്ലാതിരുന്നിട്ടും, അത്ര പൂര്‍ണ്ണതയോടെ അല്ലെങ്കിലും ഒരുവിധം ഭംഗിയായി ചെയ്ത് അയച്ചു കൊടുത്തു. ‘ഹേ അജ്‌നബി..’ എന്നതിനു പകരം ‘ഹേ സഞ്ചനാ തു ഭീ കഭീ ആവാസ് ദേ കഹീ സേ’ എന്ന് വരികള്‍‌ മാറ്റിപ്പാടിയ ഗാനം അന്നവള്‍‌ക്ക് ഏറെ ഇഷ്ട്മായിരുന്നു.
മാസങ്ങള്‍‌ കടന്നു പോയി.


അന്ന് ഒരു ജുലായ് ഒന്ന്...

ഷാര്‍ജ്ജയിലെ ടെലിക്കോം കമ്പനിയായ എറ്റിസാലാറ്റിന്റെ, ഞാന്‍‌ ഉള്‍പ്പെടുന്ന പുതിയ പ്രൊജകറ്റ് തുടങ്ങിയിട്ട് ഇന്നു നാലു മാസം പൂര്‍ത്തിയാകുന്നു.
നാളെയുമുണ്ട് ഒരു പ്രത്യേകത...നാളെ ജൂലയ് രണ്ട് .. എന്റെ ജന്‍‌മദിനം...പ്രത്യേകതകള്‍‌ ഇനിയുമുണ്ട്.. ഞാന്‍‌ ആദ്യമായി സഞ്ചനയെ കണ്ട ദിവസം.. അതുകൊണ്ട്, നാളെ രാവിലെ എന്നെ വിളിച്ച് ‘ബര്‍ത്ത്ഡെ ആശംസകള്‍‌‘ തന്നേക്കണം എന്ന് ഓര്‍മ്മിപ്പിക്കാന്‍‌ ഞാന്‍‌ സഞ്ചനയുടെ വീട്ടില്‍‌ വിളിച്ചു.. ആ‍രും ഫോണ്‍‌ അറ്റന്റ് ചെയ്യുന്നില്ല.. രാവിലെയും, ഉച്ചയ്ക്കും വൈകീട്ടും ലൈന്‍‌ കിട്ടാതായപ്പോള്‍‌ ഞാന്‍‌ ആന്റിയുടെ വീട്ടിലേക്ക് വിളിച്ചു. അവിടുന്ന് ലഭിച്ച വിവരം എന്നെ വല്ലാതെ തളര്‍ത്തി...അവള്‍‌ വീണ്ടും ആശുപത്രിയിലെ ഐ.സി.യു വില്‍‌ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു...
ഇത്തവണ അല്‍‌പം സീരിയസ്സണെന്നാണ് ഡോക്ട്‌ര്‍മാര്‍ പറഞ്ഞത്..എന്റെ അങ്കിളും കസിന്‍‌ സിസ്റ്റേസും അവളെ കാണാന്‍‌ പോയിരിക്കുകയാണെന്നറിഞ്ഞു.. ശബ്ദ് സൌകുമാര്യം കൊണ്ട് അനുഗ്രഹീതയായ ആ മോള്‍‌ക്ക് ആപത്തൊന്നും വരുത്തല്ലേ ദൈവമേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍‌ അന്ന് ഉറങ്ങാന്‍‌ കിടന്നത്..


ഇന്ന് "ജൂലയ് രണ്ട്.".

അതിരാവിലെ തന്നെ എന്റെ മൊബൈല്‍‌ ശബ്ദിച്ചു തുടങ്ങി.. മൊബൈല്‍‌ സ്ക്രീനില്‍‌ 'Home-Kerala calling...' എന്നെഴുതിക്കാണിച്ചപ്പോള്‍‌ മനസ്സിലായി ‘പിറന്നാള്‍‌ ആശംസകള്‍‌‘ അറിയിക്കാന്‍‌ കണ്ണൂരില്‍‌ നിന്നും പതിവ് രീതിയില്‍‌ അച്ഛ്നും, അമ്മയും, അനുജത്തിയും വിളിക്കുന്നതാണ്.. ഫോണെടുത്ത എന്നോട് അച്ഛന്‍‌ പതിവിനു വിപരീതമായി പതിഞ്ഞ ശബ്ദത്തില്‍‌ പറഞ്ഞു "അഭീ, ജന്മദിനാശംസകള്‍‌... പക്ഷെ ഇന്ന് നിനക്കൊരു മോശം ദിവസമാണെടാ.. നീ വിഷമിക്കുകയൊന്നും ചെയ്യരുത്... നീ പൂനെയില്‍‌ ഉണ്ടായിരുന്നപ്പോള്‍‌ പരിചയപ്പെട്ട ഒരു പെണ്‍കൊച്ചില്ലേ.. സഞ്ചന... അവള്‍‌... ഇന്ന് രാവിലെ........"


അച്ഛന്‍‌ വാചകം മുഴുമിപ്പിക്കാതെ നിര്‍ത്തി...

ഞാന്‍‌ ഷോക്കേറ്റ ഒരു അവസ്ഥയിലൂടെ ഒരു നിമിഷം കടന്നുപോയി.. അല്‍‌പസമയത്തെ നിശബ്ദത..
"അഭി...അഭീ ആര്‍ യൂ ഓകെ?...." അച്ഛന്‍‌ സംസാരിക്കുന്നതു വ്യക്തമായി കേള്‍‌ക്കാന്‍‌ കഴിയുന്നുണ്ടായിരുന്നില്ല.. മനസ്സ് പരിപൂര്‍ണ്ണ ശൂന്യം..

കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നുന്നു....അല്‍‌പസമയം കഴിഞ്ഞ് പിന്നെയും ഫോണ്‍‌ ശബ്ദിച്ചു.അച്ഛനാണ്.. പൂനെയിലെ അങ്കിളിനും ആന്റിക്കും എന്നേട് ഈ വിവരം പറയാന്‍‌ വിഷമമായതുകൊണ്ട് അച്ഛനോട് പറഞ്ഞേല്‍‌പ്പിച്ചതാണ് എന്ന് എന്നെ അറിയിക്കുമ്പോഴും, അവള്‍ ഈ ലോകത്ത് നിന്ന് യാത്രയായിരിക്കുന്നു എന്ന യാഥാര്‍ത്യം ഉള്‍‌ക്കൊള്ളാനാവാതെ ഞാനിരുന്നു.

അവള്‍‌ ഇനി ഒരുപിടി ഓര്‍മ്മകള്‍‌ മാത്രം...

ഭാവിയുടെ വാഗ്‌ദാനമായിരുന്ന ആ കുരുന്നു പ്രതിഭയെ അതിവേഗം നക്ഷത്രങ്ങളുടെ ലോകത്തേക്ക് തിരികെ വിളിച്ച ഈശ്വരനോട് ആദ്യമായി എനിക്ക് വെറുപ്പുതോന്നി.. ‘ജൂലയ് 2’ എന്ന ദിനത്തില്‍‌ സ്വന്തം ജന്‍‌മദിനവും, മനസ്സില്‍‌ തലോലിച്ചുനടന്ന ഒരു കൂട്ടുകാരിയുടെ ചരമദിവവും അനുഭവിക്കേണ്ടിവന്നതിന്റെ വേദന ഒരു വര്‍ഷത്തിനു ശേഷം ഈ ജുലയ് മാസത്തിലും അനുഭവിച്ചതാണ് ഈ പോസ്റ്റ് എഴുതാന്‍‌ എന്നെ പ്രേരിപ്പിച്ചത്...

മനസ്സില്‍‌ ഒരുപാട് നൊമ്പരത്തോടെ, എന്റെ ബ്ലോഗ്ഗ് ലോകത്തെ സുഹൃത്തുക്കള്‍‌ക്കായി പങ്കുവയ്ക്കുന്നു....

ഞാന്‍‌ അന്ന് പാടി അവള്‍‌ക്ക് അയച്ചുകൊടുത്ത അവളുടെ പ്രിയഗാനം....

അനന്തതയിലെ ആ മായികലോകത്തിരുന്ന് കൊണ്ട് അവള്‍‌ ഇപ്പോഴും ആസ്വദിക്കുന്നുണ്ടാവും എന്റെ ആ പുതുവത്സരസമ്മാനം എന്നാണ് ഇപ്പോഴും ഞാന്‍‌ വിശ്വസിക്കാന്‍‌ ശ്രമിക്കുന്നത്.... അഥവാ, അങ്ങിനെയായിരിക്കണേ എന്നതാണ് എന്റെ ‘അഭിലാഷങ്ങളില്‍‌‘ എന്നുമെന്നും ഒന്നാമത്തേത്.....

181 comments:

Abhilash | അഭിലാഷ് said...

അന്ന്

അവള്‍ക്ക് പുതുവര്‍ഷ സമ്മാനമായി നല്‍‌കിയതാണ് ഞാന്‍‌ പാടിയ ആ ഗാനം...
അവളുടെ ഫേവറേറ്റുകളില്‍‌ ഒന്ന്....

ഇന്ന്

എന്റെ മനസ്സിന്റെ അകത്തളങ്ങളില്‍‌ ഒരുപിടിനൊമ്പരം വാരിയിട്ട് അവള്‍‌ പോയ്‌മറഞ്ഞു..എന്നെന്നേക്കുമായി....

Sul | സുല്‍ said...

അഭിലാഷ്
വളരെ ഹൃദയ സ്പര്‍ശിയായ എഴുത്ത്.
ജോലിതിരക്കിനിടയിലും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.
തന്റെ സുഹൃത്തിന് എന്റെ ബാഷപാജ്ഞലികള്‍!!

പാട്ടു കേള്‍ക്കാന്‍ കഴിഞ്ഞില്ല
ഡൌണ്‍ലോഡിയിട്ടുണ്ട്.

ഇനിയും എഴുതുക!

-സുല്‍

Sul | സുല്‍ said...

അഭിലാഷിനായി
ഇവിടെ
ഒരു കവിതയുണ്ട്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാട്ട് കേട്ടില്ല, എഴുതിയത് വായിച്ചു.
ഇനി കേള്‍ക്കാനും തോന്നൂല. എന്തിനാ വെറുതേ ...


പാവം...

Visala Manaskan said...

എഡ ബയങ്കരാ... അപ്പോ അഭിലാഷ് ഒരു പ്രതിഭന്‍ ആണല്ലേ.. ഗംഭീരായിട്ടുണ്ട് പാട്ട്!!!!!!

സാല്‍ജോҐsaljo said...

രാവിലെ കരയിച്ചു താന്‍...

:(

അഗ്രജന്‍ said...

അഭിലാഷ്...
താന്‍ ശരിക്കും സങ്കടപ്പെടുത്തി...
ആദ്യം പാട്ട് കേട്ടു... പക്ഷെ തന്‍റെ വരികള്‍ വായിച്ച് ആ പാട്ട് ഒന്നുകൂടെ കേട്ടപ്പോള്‍ ഭയങ്കര വിഷമമായി... പിന്നെ തന്‍റെ ആ പുതുവത്സരാശംസയും കൂടെയായപ്പോള്‍... കണ്ണ് ശരിക്കും നനഞ്ഞു!

അതെ, ആ മായികലോകത്തിരുന്ന് കൊണ്ട് അവള്‍‌ ഇപ്പോഴും ആസ്വദിക്കുന്നുണ്ടാവും... തന്‍റെ ആ പുതുവത്സരസമ്മാനം!

വളരെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു... നന്നായി പാടിയിട്ടുമുണ്ട്.

ദില്‍ബാസുരന്‍ said...

ചാത്റ്റഹ്ന്‍ പറഞ്ഞത് തന്നെ പറയട്ടെ. വായിച്ചു. കേള്‍ക്കാന്‍ മനസ്സ് വരുന്നില്ല. :(

ഇത്തിരിവെട്ടം said...

അഭിലാഷ് എന്ത് പറയണം എന്നറിയില്ല... ഞാനും ഓര്‍ത്ത് പോയി... യാത്ര പറഞ്ഞ ഒരു സുഹൃത്തിനെ.

Abhilash | അഭിലാഷ് said...

സുല്‍..

സത്യത്തില്‍‌ രാവിലെ തന്നെ ഈ പോസ്റ്റ് ഇടാന്‍‌ കാരണം ഈ ജൂലായ് മാസത്തില്‍‌ തന്നെ ഇത് സുഹൃത്തുക്കളുമായി പങ്ക് വയ്‌ക്കണം എന്ന ഒറ്റ ഉദ്ദേശത്തിലാണ്.. പക്ഷെ രാവിലെ ഇട്ട പോസ്റ്റിന് സുല്‍‌ നല്‍‌കിയ സമര്‍പ്പണം ( കവിത - സുഹൃത്തെ ചിരിക്കുക ) വായിച്ച് എന്റെ കണ്ണ് നിറഞ്ഞു സുല്‍‌.. ഇതിന് ഞാന്‍‌ നന്ദിയൊന്നും പറയില്ല.. കാരണം ഒരു നന്ദിയില്‍‌ ഒതുങ്ങുന്നതല്ല സുല്‍‌ നല്‍‌കിയ ആ സമര്‍പ്പണം.. ആ കവിത എന്റെ അനുഭവവുമായി കൂട്ടിവായിച്ചപ്പോള്‍‌ ശരിക്കും വിഷമമായി...

സുല്‍‌, പാട്ട് മാത്രമായിരുന്നു എന്റെ ഉദ്ദേശം. എന്നാല്‍‌ അതിനു പിന്നിലെ കഥ പറയാതെ അതിനു പൂര്‍ണതയില്ല എന്ന് തോനിയതു കൊണ്ടാണ് ‘ചരിത്രം’ മുഴുവന്‍‌ എഴുതിയത്.. അതുകൊണ്ട് സുല്‍‌, ഈ ബത്ത് റൂം സിങ്ങറിന്റെ പട്ട് കൂടികേട്ട് അഭിപ്രായം പറയുമെന്ന് കരുതുന്നു...

സുല്‍‌ന്റെ കവിതയും ഇനി ഈ അനുഭവത്തിന്റെ ഒരു ഭാഗമായി മാത്രമേ എനിക്കു കാണാനാവൂ.. കാരണം രണ്ടും കൂടി കൂട്ടിവയിക്കുമ്പോള്‍‌ അതിനു വല്ലാത്ത ഒരു പരിപൂര്‍ണ്ണത..
സസ്നേഹം ..

അഭിലാഷ് (ഷാര്‍ജജ)

ചന്ദ്രകാന്തം said...

വരികളില്‍ നിന്ന് പര്യവസാനം ഏതാണ്ട് ഊഹിച്ചിട്ടുപോലും, "ഇന്നു രാവിലെ..." എന്ന് വായിച്ചപ്പോള്‍ വല്ലാതെയായി. ഇനി പാട്ടു കേള്‍ക്കാന്‍ വയ്യ.

ബയാന്‍ said...

സ്വര്‍ഗ്ഗത്തില്‍ നിന്നു അവള്‍ നിന്റെ പട്ടു കേള്‍ക്കുന്നുണ്ടാവും. ഒന്നു ചിരിച്ചേ.. ഇനി പാട്ടുകേള്‍ക്കട്ടെ; ഓഫീസിനോട് പോകാന്‍ പറ. ഇതൊക്കെ കഴിഞ്ഞിട്ടു മതി പണി.

Kaippally കൈപ്പള്ളി said...

പാട്ട് കൊള്ളാം.

അവസാനം പറഞ്ഞ ആങ്കലയം ചിലതൊന്നും മനസിലായില്ല.


പിന്നെ കൂട്ടുകാരിയുടെ മരണം:

ഇന്നലകളില്‍ ജിവിക്കാതിരിക്കു. നാളയെ കുറിച്ച് വേവലാതിപെടു.

സൂര്യോദയം said...

അഭിലാഷേ... ശരിയ്ക്കും മനസ്സിനെ സ്പര്‍ശിച്ചു താങ്കളുടെ ഈ പോസ്റ്റ്‌... താങ്കളുടെ ഗാനവും വളരെ നന്നായിരിയ്ക്കുന്നു... പ്രാര്‍ത്ഥനയോടെ കുറച്ച്‌ കണ്ണുനീര്‍ തുള്ളികള്‍ ആ കൊച്ച്‌ പാട്ടുകാരിയ്ക്ക്‌ സമര്‍പ്പിക്കുന്നു...

ഉണ്ണിക്കുട്ടന്‍ said...

തിങ്കളാഴ്ച്ച രാവിലെത്തന്നെ..അഭീ..സെന്റി ആക്കിക്കളഞ്ഞല്ലോ...
പാട്ടു കേട്ടില്ലാ..കുറച്ചു കഴിഞ്ഞു കേക്കാം..

കൈപ്പള്ളീ... (ഒന്നുമില്ല)

ഉണ്ണിക്കുട്ടന്‍ said...
This comment has been removed by the author.
Manilal K M said...

അഭിലാഷ്,
പാട്ടും എഴുത്തും കൊളളാം. ശരിക്കും ഹൃദയസ്പര്‍ശിയായ അനുഭവം. ;-(

മഴത്തുള്ളി said...

അഭിലാഷ്,

ഞാന്‍ സുല്ലിന്റെ കവിത കണ്ടാണ് ഇവിടെയെത്തിയത്. ആദ്യം ഞാന്‍ പോസ്റ്റ് വായിച്ചു. ശരിക്കും മൂഡ് ഓഫായിപ്പോയി. അതിനുശേഷം ഉടനെതന്നെ പാട്ട് കേട്ടു. അതെന്റെ ദുഖം ഇരട്ടിയാക്കാനേ ഉപകരിച്ചുള്ളൂ. സഞ്ജന ഇതെല്ലാം മുകളിലിരുന്നു വീക്ഷിക്കുന്നുണ്ടാകും. എന്നാലും ആ ദിവസങ്ങള്‍ എങ്ങിനെയാണ് ഒത്തുവന്നത്. തികച്ചും വിശദീകരിക്കാനാവത്ത എന്തെല്ലാമോ സംഭവിച്ചിരിക്കുന്നു. പെട്ടെന്ന് വേര്‍പിരിയാനായി ഉണ്ടായ ഒരടുപ്പം. ഒരു ബര്‍ത്ത്‌ഡേയില്‍ കണ്ടുമുട്ടുകയും അടുത്ത ബര്‍ത്ത്‌ഡേയില്‍ അവസാനിക്കുകയും ചെയ്ത ജീവിതം ശരിക്കും കണ്ണുനനയിക്കുന്നതായിരുന്നു. പിന്നെ ബാത്ത്‌റൂം സിംഗര്‍ എന്നുപറഞ്ഞു സ്വയം താഴേണ്ട ആവശ്യമില്ല. വളരെ ഭംഗിയായിരിക്കുന്നു ആ ഗാനം.

kaithamullu : കൈതമുള്ള് said...

അഭീ,
ശരിക്കും കരഞ്ഞൂ.
പണ്ടത്തേപ്പോലെ ഇമോഷന്‍സ് അടക്കിവയ്ക്കാനാവുന്നില്ല എന്നും തോന്നി...
(പൂനയുമായും മറാഠികളുമായുള്ള അടുപ്പവും ഒരു കാരണമാകാം)

Manu said...

അഭി
വളരെ നന്നായി പാട്ടും അനുഭവക്കുറിപ്പും...

മഴവില്ലു പോലെ മഞ്ഞുതുള്ളിപോലെ മാഞ്ഞുപോയ ആ സൌന്ദര്യത്തെ സ്നേഹത്തോടെ സന്തോഷത്തോടെ ഓര്‍മയില്‍ സൂക്ഷിക്കുക. അവള്‍ ഇഷ്ടപ്പെടുന്നത് അതാവും. ജനനവും മരണവും തമ്മില്‍ ഓര്‍മകളുടെ അല്പദൂരമേ ഉള്ളു - എന്തും നേടുന്നവനും എല്ലാം നഷ്ടപ്പെടുന്നവനും ഒരുപോലെ.

:: niKk | നിക്ക് :: said...

അനന്തതയിലെ ആ മായികലോകത്തിരുന്ന് കൊണ്ട് അവള്‍‌ ഇപ്പോഴും ആസ്വദിക്കുന്നുണ്ടാവും...

അഭീ.. കണ്ണുനിറഞ്ഞു.. :(

ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവരെ ആദ്യം വിളിക്കുമെന്നാണല്ലോ... സഞ്ചനക്കുട്ടിയിപ്പോള്‍ ദൈവത്തിന്റെ കൂടെയിരുന്നു അഭിയെ കാണുന്നുണ്ടാവും...

കുട്ടിച്ചാത്തന്‍ പറഞ്ഞത് പോലെ, എനിക്ക് വയ്യ ഇനി അത് കേള്‍ക്കാന്‍...

:: niKk | നിക്ക് :: said...

എന്തൊക്കെയോ എഴുതാന്‍ വീണ്ടും ഈ ബ്ലോഗില്‍ വന്നു. പക്ഷെ, കഴിയുന്നില്ല.

ഒരു കാര്യം മാത്രം അഭി. നീ എഴുത്തു നിറുത്തരുത്.

കുറുമാന്‍ said...

പാട്ട് ഓഫീസിലായതുകാരണം കേള്‍ക്കാന്‍ കഴിഞ്ഞില്ല, പക്ഷെ........

എന്തു പറയണം എന്നറിയില്ല, നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന് കരുതി സമാധാനിക്കാം. ആകാശത്തില്‍ വിരിയുന്ന കോടാനുകോടി താരകങ്ങളില്‍ ഒന്നായി അവള്‍ ഉണ്ടെന്ന് വിശ്വസിക്കാം. അവളുടെ ആത്മാവിനു നന്മകള്‍ നേരാം.

SAJAN | സാജന്‍ said...

അഭി, സുല്ലിന്റെ കവിതയാണ് ഇവിടെ എത്തിച്ചത്, ഒന്നും പറയാന്‍ തോന്നുന്നില്ല:(
ആ കവിത യിലുണ്ടല്ലൊ എല്ലാം അതിന്നടിയില്‍ എന്റെ ഒരു ഒപ്പുകൂടെ!

::സിയ↔Ziya said...

അഭീ,
എന്തു പറയണമെന്നറിയില്ല...
ഏറെ സ്പര്‍ശിച്ചു എഴുത്ത്.
നല്ല പാട്ടും.

പുള്ളി said...

പാട്ടുകേട്ടു, പിന്നെ വായിച്ചതിനുശേഷം വീണ്ടും കേട്ടു ഇപ്പോള്‍ ആ പാട്ടിന്റെ ഭാവം കൂടുതല്‍ ഉള്‍ക്കൊള്ളാനാവുന്നു.

പുള്ളി said...

പിന്നെ അവസാനത്തെ ‘താങ്ക്യൂ’ മറ്റെന്തോ പറയാന്‍ വന്നിട്ട് പിന്നെ അതു മാറ്റിപ്പറഞ്ഞപോലെ :|

Rajeesh || നമ്പ്യാര്‍ said...

ടൈറ്റില്‍ കണ്ടിട്ടു വന്നതാണ്‌. 'ഹേ അജ്‌നബീ' ഹൃദയത്തില്‍ വിങ്ങലുണര്‍ത്തിയിരുന്നു, ഹൃദയത്തെ കീറി മുറിച്ചിരുന്നു.

വായിച്ച്‌ കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ പുകയുന്നതു പോലെ തോന്നി. ഒരുപാടു നേരം മോണിറ്ററില്‍ നോക്കിയിരുന്നതു കൊണ്ടാവും. അല്ലാതെ...

..വീണ.. said...

:( ഹൃദയസ്പര്‍ശിയായ കുറിപ്പും പാട്ടും.

സഞ്ചനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം..

ആപ്പിള്‍കുട്ടന്‍ said...

വേദനിപ്പിക്കുന്ന അനുഭവം വായിച്ചു, പാട്ടും കേട്ടു. വികാരഭരിതമായ എഴുത്ത്, മനോഹരമായ ആലാപനം. അഭിലാഷ് വരികളിലൂടെ വരച്ച് കാട്ടിയ ആ പെണ്‍കുട്ടി മനസില്‍ നിന്നും മായുന്നില്ല. സുല്ലിന്റെ കവിതയും മനോഹരം

Dinkan-ഡിങ്കന്‍ said...

:(

Anonymous said...

പാട്ട് കേട്ടില്ല...ബട്ട് ബിഗാരപരിതനാക്കിക്കളഞ്ഞു !

കുതിരവട്ടന്‍ :: kuthiravattan said...

പാട്ട് നന്നായിരിക്കുന്നു. കേട്ടു കൊണ്ടാണ് വായിച്ചത്. :-(

ബഹുവ്രീഹി=bahuvreehi said...

അഭിലാഷ്,
പാട്ട് ഇഷ്ടമായി.

എതിരന്‍ കതിരവന്‍ said...

അഭിലാഷ്:

ആദ്യപോസ്റ്റും പാട്ടും ഞങ്ങളെ കരയിച്ചു കൊണ്ടാണല്ലൊ.

പാട്ടിഷ്ടപ്പെടുന്ന ആരേയും ചില പാട്ടുകള്‍ കഴിഞ്ഞുപോയ ചില വേദനകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കാതിരിക്കുകയില്ല. അത് വിട്ടുമാറാതെ കുറച്ചു നിമിഷങ്ങളെങ്കിലും ചങ്കില്‍ തീ കോരിയിടും. (അത് പെട്ടെന്നു പോവുകയില്ല,കൈപ്പള്ളീ)

ഈ പാട്ടു തന്നെ സന്ദര്‍ഭമായി വന്നത് അദ്ഭുതമായിരിക്കുന്നു. “ഞാന്‍ ഇവിടെ കഷണം കഷണങ്ങളായി ജീവിക്കുന്നു. നീയും എവിടെയോ നുറുങ്ങുകളായി ഉണ്ടായിരിക്കും അല്ലെ“
(മെ യഹാം ടുകഡോം മെ ജീരഹാ ഹൂം, തൂ കഹി ടുകഡോം മെ ജീ രഹി ഹെ)

സഞ്ചന ഇതു കേട്ട് കോരിത്ത്രിച്ചിട്ടുണ്ടാവണം.

ജീവിതത്തിന്റെ ഒരു കഷണം ആദ്യം തന്നെ പറിച്ചു നീട്ടിയതില്‍ സന്തോഷം.

പ്രിയംവദ-priyamvada said...

സുല്ലിന്റെ കവിത കണ്ടാണ് ഇവിടെയെത്തിയത്

അഭിലാഷ് ,നന്നായി എഴുതിയിരിക്കുന്നു.:(

നന്നായി പാടി.
qw_er_ty

തമനു said...

പ്രിയ അഭിലാഷ്,

നമ്മുടെ മനസില്‍ ഉണ്ടാകുന്ന വികാരങ്ങള്‍ അതേ തീവ്രതയോടെ വരികളിലേക്ക് പകര്‍ത്തുക എന്നുള്ളത് വളരെ ദുഷ്കരമാണ്. അതിന്റെ കാല്‍ ഭാഗമെങ്കിലും വായനക്കാരിലേക്ക് എത്തുന്നുവെങ്കില്‍ ആ വരികള്‍ വളരെ മികച്ചതാവുന്നു.

അഭിലാഷ് ... ഇവിടെ താങ്കള്‍ അനുഭവിച്ച, അനുഭവിക്കുന്ന, ആത്മസംഘര്‍ഷം വലിയൊരളവില്‍ വായനക്കാരനിലേക്ക്‌ എത്തുന്നു. അഭിനന്ദനങ്ങള്‍...

വരികളും, പാട്ടും വളരെ മനോഹരമായി ....

വീണ്ടും എഴുതുക, വീണ്ടും പാടുക ...

എല്ലാ ആശംസകളും

Abhilash | അഭിലാഷ് said...

എതിരന്‍‌ കതിരവന്‍‌, താങ്കളെ എനിക്കറിയില്ല എങ്കിലും, ഈ ഒരു ഉള്ളടക്കത്തോടെയുള്ള കമന്റിനാണ് ഞാന്‍‌ സത്യത്തില്‍‌ കാത്തിരുന്നത്.. ! പാട്ടിന്റെ അര്‍ത്ഥവും, അതിനുപിന്നിലെ കഥയുമായുള്ള ബന്ധവും എന്റെ മനോവികാരവും ശരിക്ക് മനസ്സിലാക്കിക്കൊണ്ടുള്ള ഒരു കമന്റ് .. ഇതിന് ഞാന്‍‌ ഒരുപാട് ഒരുപാട് വിലകല്‍‌പ്പിക്കുന്നു... നന്ദി.. നന്ദി.. നന്ദി..!

-അഭിലാഷ് (അഭിലാഷങ്ങള്‍‌)

പൊതുവാള് said...

പ്രിയ അഭിലാഷ്,
കുറിപ്പ് വായിച്ചു പാട്ടു പല പ്രാവശ്യം കേട്ടു.
വല്ലാത്ത വിങ്ങലുണ്ടാക്കി അത്.
എന്തു പറയണമെന്നറിയാതെ കുഴങ്ങിപ്പോയതിനാല്‍ കമന്റ് പിന്നെയിടാമെന്നു കരുതി.
പിന്നീട് സുല്ലെഴുതിയ കവിതയ്ക്ക് കമന്റിട്ടപ്പോഴും ഇവിടെ ഞാനെന്തെഴുതും എന്നാലോചിക്കുകയായിരുന്നു.

അഭിലാഷങ്ങള്‍ അവസാനിപ്പിക്കാനുള്ളതല്ല അതു ജീവനെ നയിക്കുന്ന ഇന്ധനമായിത്തീരേണ്ടതാണ്.

ജീവിതത്തില്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ പേറിനടക്കുന്നവരല്ലാത്ത ആരുമില്ലയീ ലോകത്ത്.
അവയുടെ കാരണങ്ങളും സന്ദര്‍ഭങ്ങളും തീവ്രതയുമൊക്കെ ആളും തരവുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്നേയുള്ളൂ.

ഇവിടെ താങ്കളുടെ വികാരഭരിതമായ ജീവിതാനുഭവം പങ്കുവെക്കുന്നതിലൂടെ വായനക്കാരുടെ വാക്കുകള്‍ സഞ്ചനയുടെ ആത്മാവായി വന്ന് സാന്ത്വനം പകര്‍ന്നിട്ടുണ്ടാവുമെന്ന് കരുതുന്നു.

അത്രയേറെ ഇഷ്ടപ്പെട്ട സഞ്ചനയുടെ അസാന്നിദ്ധ്യം താങ്കള്‍ക്കെങ്ങനെ അനുഭവപ്പെടുന്നുവോ അതു തന്നെയായിരിക്കും രണ്ടു പോസ്റ്റിട്ട് ബൂലോകത്തെല്ലാര്‍ക്കും പ്രതീക്ഷ നല്‍കിക്കഴിഞ്ഞ്, പെട്ടെന്ന് ബ്ലോഗിംങ്ങ് നിര്‍ത്തി അപ്രത്യക്ഷനായാല്‍ താങ്കളെ വായിച്ച് പ്രോത്സാഹിപ്പിച്ച വായനക്കാര്‍ക്കും അനുഭവപ്പെടുക എന്നു മനസ്സിലാക്കണം എന്നാണെന്റെ അഭിപ്രായം.

Abhilash | അഭിലാഷ് said...

പ്രിയപ്പെട്ട കുട്ടികളേ... [ :-) ]

ഇവിടെ വിവിധകാരണങ്ങള്‍‌ കൊണ്ട് ‘ചരിത്ര’ ക്ലാസ് മാത്രം അറ്റന്റ് ചെയ്ത് ‘മ്യൂസിക്ക്’ ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്ന താഴെപ്പറയുന്ന കുട്ടികള്‍‌ നാളെ ‘മ്യൂസിക്ക്’ ക്ലാസില്‍ കൂടി ഇരുന്ന് ഹാജര്‍ വാങ്ങിമാത്രമേ മറ്റന്നാള്‍ മുതല്‍‌ സ്കൂളില്‍‌ വരാവൂ എന്ന് പ്രിന്‍‌സിപ്പള്‍‌ അറിയിക്കുന്നു.

1) സുല്‍ 2) കുട്ടിച്ചാ‍ത്തന്‍‌ 3) ദില്‍‌ബന്‍‌ 4) ചന്ദ്രകന്തം, 5) ഉണ്ണിക്കുട്ടന്‍‌ 6) നിക്ക് 7) കുറുമാന്‍‌ :-)

[സീരിയസ്സല്ല ട്ടാ... ഇന്നലെ രാവിലെ അല്‍പം ദുഖിപ്പിച്ചതിനാല്‍‌ ഇന്നു രാവിലെ തന്നെ അല്‍‌പം തമാശിച്ചതാ.. :-) ]

പക്ഷെ, ഇവര്‍ക്ക് അഭിലാഷിന്റെ സ്നേഹത്തില്‍‌ ചാലിച്ച ഒരു നന്ദി അറിയിക്കട്ടെ...

Abhilash | അഭിലാഷ് said...

പിന്നെ,

‘രണ്ട് ക്ലാസും‘ അറ്റന്റ് ചെയ്ത മിടുക്കന്‍‌മാര്‍ക്കും മിടുക്കിക്കള്‍‌ക്കും മാനേജ്‌മെന്റിന്റെ പ്രത്യേക അഭിനന്ദനങ്ങള്‍‌...

8) വിശാല്‍‌ജീ, 9) അഗ്രജാ 10) ബയാന്‍‌ 11) കൈപ്പള്ളീ 12) സൂര്യോദയം 13) മണിലാല്‍‌ 14) മഴത്തുള്ളീ 15) കൈതമുള്ളേ 16) സാല്‍‌ജോ 17) ഇത്തിരീ 18) മനൂ 19) സാ‍ജന്‍‌ 20) സിയ 21) പുള്ളി 22) നമ്പ്യാര്‍ 23) വീണേ 24) ആപ്പിള്‍കുട്ടാ 25) ബെര്‍ളി തോമസ്സ് 26) കുതിരവട്ടന്‍ 27) ബഹുവൃഹീ 28) എതിരന്‍‌ 29) പ്രിയംവദേ..30) തമനൂ 31) പൊതുവാളേ.......

എല്ലാവര്‍ക്കും ഒരായിരം നന്ദി.. ഞാന്‍‌ ഉദ്ദേശിച്ച രീതിയില്‍‌ തന്നെ ഗാനവും അതിനു പിന്നിലെ കഥയും കേട്ട് ഈ പോസ്റ്റിന് പൂര്‍ണത നല്‍‌കിയ എല്ലാവര്‍ക്കും ഹൃദയം നിറയെ സ്നേഹം പകരം നല്‍കട്ടെ..!

ഇവിടെ അഭിപ്രായങ്ങള്‍‌ രേഖപ്പെടുത്തിയ എല്ലാവരുടെയും വാക്കുകളിലെ സത്യസന്ധമായ ആത്മാര്‍ത്ഥത എനിക്ക് ശരിക്കും മനസ്സിലാവുന്നുണ്ട്. എല്ലാവര്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍‌ ഒരിക്കല്‍‌ കൂടി നന്ദി!

പിന്നെ, ചിലര്‍.. ‘കരയിച്ചു’, ‘കരഞ്ഞുപോയി’, കണ്ണ്നിറഞ്ഞു’, ‘വല്ലാതായി..’, ‘മനസ്സിന്റെ സ്പ്‌ര്‍ശ്ശിച്ചു’, ‘സെന്റി ആക്കിക്കളഞ്ഞല്ലോ’, ഹൃദയസ്പ്‌ര്‍ശ്ശിയായി’, ‘മൂഡ് ഓഫായിപ്പോയി’, ‘ശരിക്കും കരഞ്ഞു’, ‘ഏറെ സ്പ്‌ര്‍ശ്ശിച്ചു’, ‘ഹൃദയത്തെ കീറിമുറിച്ചു’ - തുടങ്ങിയ വാക്കുകള്‍‌ ഉപയോഗിച്ചപ്പോള്‍‌ ഞാന്‍‌ ഒരു പൊതു തത്വം എത്ര ശരിയാണ് എന്ന് ചിന്തിക്കുകയായിരുന്നു. അതായത് “പങ്ക് വ്യ്ക്കുമ്പോള്‍‌ ഇരട്ടിക്കുന്നതാണ് ‘സന്തോഷം’ എന്നാല്‍‌ പങ്ക് വ്യ്ക്കുമ്പോള്‍‌ പകുതിയാകുന്നതാണ് ‘ദുഖം’ “. ഇതു ഒരു വലിയ സത്യമാണ്. എന്റെ മനസ്സിന്റെ ഉള്‍ത്തളങ്ങളില്‍‌ കെട്ടിനിന്നിരുന്ന ഒരു വലിയ നൊമ്പരം ഒരുപാട് പേരുമായി പങ്കുവച്ചപ്പോള്‍‌ ‘നേര്‍പകുതിയായ’ ആ ഫീലിങ്ങ് അനുഭവിക്കുകയാണ് ഞാന്‍‌ ഇപ്പോള്‍‌..! ബ്ലോഗ് എന്നത് സുഹൃത്തുക്കളുമായി തമാശകള്‍‌ മാത്രം പങ്ക് വെക്കാനുള്ളതല്ല, നൊമ്പരങ്ങള്‍‌ കൂടി പങ്ക് വെക്കാന്‍‌ ഉള്ളതാണ് എന്ന തിരിച്ചറിവില്‍‌ നിന്നും ഉത്ഭവിച്ചതാണീ പോസ്റ്റ് .. അതുമായി സഹകരിച്ച എല്ലാവര്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍‌ ഒരിക്കല്‍‌കൂടി എന്റെ നന്ദി അറിയിക്കട്ടെ..!

-അഭിലാഷ് (ഷാര്‍ജ്ജ)
[അഭിലാഷങ്ങള്‍‌]

ഏറനാടന്‍ said...

അഭിലാഷ്‌... ഒന്നും പറഞ്ഞാശ്വസിപ്പിക്കാന്‍ ശേഷിയില്ലാതേയായല്ലോ എനിക്കും.. പാട്ടു കേള്‍ക്കുന്തോറും കണ്ണുകള്‍ കൂടുതലായി നിറയുന്നുവല്ലോ...

ഉണ്ണിക്കുട്ടന്‍ said...

മ്യൂസിക് ക്ലാസിലും ഇന്നലെ കേറിയാരുന്നു.. ഇന്നലത്തെ പകുതി പണി ഞാനിന്നാ ഇരുന്നു ചെയ്യുന്നെ..ദുഷ്ടാ...! [നന്നായി പാടും അല്ലേ.. :)]

ഡാലി said...

പാ‍ട്ട് നന്നായിരീക്കുന്നു. സഞ്ചന പാട്ട് ഇപ്പോഴും കേള്‍ക്കുന്നുണ്ണ്ടാവും.

ശ്രീ said...

വായിക്കാന്‍ ഒരുപാടു വൈകിപ്പോയി സുഹൃത്തേ...

വളരെ ടച്ചിങ്ങ് ആയി എഴുതിയിരിക്കുന്നു... ആ കൊച്ചു കൂട്ടുകാരിയുടെ ആത്മ ശാന്തിക്കായി പ്രാര്‍ത്ഥനകളോടെ...

ശ്രീ said...

പാട്ടു കേട്ടത് ഇപ്പോഴാണ്‍. അപ്പോ ഒന്നു കൂടി വരണമെന്നു തോന്നി...
പല തവണ കേട്ടിട്ടുണ്ടെങ്കിലും ഈ സാഹചര്യങ്ങള്‍ മനസ്സിലിട്ട് കേട്ടതു കൊണ്ടാകണം മനസ്സിനെ പിടിച്ചുലച്ചു... ആ വരികളീലൂടെ ചിന്തിക്കുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരം...
ഞാനറിയാത്ത ഒരു കുട്ടിയായിരുന്നിട്ടു കൂടി ആ കുട്ടിയോടൊരു വാത്സല്യം...സ്നേഹം... മനസ്സിനെ ശരിക്കും സ്പര്‍ശിച്ചു. ഗാനം ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നു....
ശാശ്വതമല്ലാത്ത മനുഷ്യജിവിതത്തെക്കുറിച്ച് ഇടയ്ക്കൊക്കെ ഓര്‍മ്മിക്കുവാനായിരിക്കണം വിധി ഇത്തരം അനുഭവങ്ങളില്‍ നമ്മെക്കൂടി പങ്കാളികളാക്കുന്നത്.... അതു കൊണ്ടു തന്നെ ആയിരിക്ക്കില്ലേ, ഈ സംഭവം ഇവിടെ പങ്കു വയ്ക്കാനും താങ്കളെ പ്രേരിപ്പിച്ചത്?

ആ പാട്ട് മാത്രമായോ സംഭവം മാത്രമായൊ പൊസ്റ്റാക്കിയിരുന്നെങ്കിലും ഇത്ര ഹൃദയസ്പര്‍‌ശിയാകുമായിരിന്നില്ലെന്നു തോന്നുന്നു...

എന്തായാലും ഇനിയുമെഴുതുക....

Kiranz..!! said...

അഭീ..ആകെ കണ്‍ഫൂഷനിലാക്കിയല്ലോ..പാട്ടിനു കമന്റണോ അതോ കഥക്ക് കമന്റണോ ? പാട്ട് ബാത്രൂ‍മില്‍ നിന്ന് ധൈര്യമായി പുറത്തേക്കിറക്കിയാല്‍ 46 പേരുടെ സപ്പോര്‍ട്ട് ഉണ്ടാവും എന്ന് മനസിലായല്ലോ,അതിനാല്‍ കൂടുതല്‍ പാടൂസ്..!

സഞ്ചന കേള്‍ക്കട്ടെ...കൂടെ ഞങ്ങളും..!

മയൂര said...

ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു...നന്നായി പാടിയിട്ടുമുണ്ട്....വായിച്ച് കഴിഞ്ഞ് ആ പാട്ടിന്റെ ഭാവം ഉള്‍ക്കൊണ്ട് കേട്ടു....ആശംസകള്‍....

ശിശു said...

അഭിലാഷ്:) വൈകിയാണെങ്കിലും ഇവിടെ വന്നു. പാട്ട് രന്ടുതവണ കേട്ടു. തീവ്രമായി സംവദിക്കുന്ന സഞ്ചനയുടെ കഥയും വായിച്ചു,അഭിലാഷിനെ ആശ്വസിപ്പിക്കുന്ന കമന്റുകളും വായിച്ചു.
ഇനി ഞാനെന്താ പറയേണ്ടത്?

എനിക്ക് തോന്നുന്നത് മരണം ആരുമായിട്ടാണൊ (മരിച്ച ആളുമായി കൂടുതല്‍ അടുപ്പമുള്ള വ്യക്തി)കൂടുതല്‍ അടുത്തുനില്‍ക്കുന്നത് ആ വ്യക്തിക്ക് മാത്രം മനസ്സിലാകുന്ന, അല്ലെങ്കില്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരുകാര്യമാണെന്നാണ്. മരണത്തിന്റെ തീവ്രത ബാക്കിയുള്ളവര്‍ക്ക് സങ്കല്പം മാത്രമായിരിക്കും. അതുകൊണ്ടുതന്നെ ആശ്വാസവാക്കുകള്‍ക്കും ആ ഒരു അര്‍ത്ഥശൂന്യത നിലനില്‍ക്കും എന്നാണെന്റെ അഭിപ്രായം. നമ്മുടെ വിഷമങ്ങളും സത്യം പറഞ്ഞാല്‍ ഞാന്‍, എന്റെ എന്നീ ചിന്തകളില്‍നിന്നും ഉണ്ടാകുന്നതല്ലെ? ഇത് വേറൊരു വിഷയമാണ്, പറഞ്ഞാല്‍ തീരാത്ത വേദാന്തം. ബോറടിപ്പിക്കുന്നില്ല.

താങ്കള്‍ക്ക് ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെട്ടു. നല്ല കഴിവുകളുണ്ടായിരുന്ന ഒരു സുഹൃത്ത്. തന്റെതന്നെ ജന്മ്ദിനവും സുഹൃത്തിന്റെ മരണദിനവും ഒന്നാകയാല്‍ അത് എന്നും ഓര്‍ത്തെന്നും വരാം.എന്നിരിക്കിലും മരണമെന്ന ദുഖത്തില്‍ മുഴുകിയിരിക്കാന്‍ കഴിയില്ലല്ലൊ?, ആ സുഹൃത്ത് പറഞ്ഞ നല്ലകാര്യങ്ങള്‍ എന്നും ഓര്‍ക്കുക.അതുമാത്രമല്ലെ കഴിയൂ?

കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടിയെ നേരില്‍ കണ്ട പ്രതീതി ഉണ്ടാക്കി താങ്കളുടെ എഴുത്ത്. പാട്ട് നന്നായിട്ടുണ്ട്. താങ്കള്‍ക്ക് തീര്‍ച്ചയായും പാടാന്‍ കഴിയും. അതുകൊണ്ട് ഇതുരണ്ടും തുടരുക. ദുഖം കുറെയൊക്കെ പെയ്തുതീര്‍ന്നെന്നു വിശ്വസിക്കുന്നു.

ഭാവുകങ്ങളോടെ!!

കൃഷ്‌ | krish said...

50‌ാമത്തെ കമന്റ് എന്റെ വക.
ഇത് നേരത്തെ വായിച്ചതാണ്. പക്ഷേ നെറ്റ് പ്രോബ്ലെം കാരണം കമന്റ് പോയില്ല. അനുഭവങ്ങ്നള്‍ വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ദുഃഖത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ജന്മദിനം.

(പാട്ട് ഡൌന്‍‌ലോഡ് ചെയ്തു. പിന്നെ കേള്‍ക്കാം)

ദ്രൗപതി said...

അഭീ..
വായിച്ചു...
ഇവിടെ വാക്കുകള്‍ കത്തുന്നു..അനുഭവങ്ങള്‍ ഉരുകിയൊലിക്കുന്നു...
ചിലരങ്ങനെയാണ്‌...സ്നേഹിച്ചുതുടങ്ങുമ്പോഴേക്കും..ഉള്ളിലൊരുപിടി നൊമ്പരം കുടഞ്ഞിട്ട്‌ മറഞ്ഞുകളയും...
സഞ്ജനക്കിന്ന്‌ വേദനിക്കുന്നുണ്ടാവില്ല..അവളിന്ന്‌ നക്ഷത്രങ്ങളിലൊന്നായി മിന്നിതിളങ്ങുകയാവും..വേദനിക്കുന്നത്‌ നമുക്കാണ്‌...
ഓര്‍മ്മയില്‍ മുനയുള്ള കത്തിയാല്‍ കുത്തിവരഞ്ഞ്‌ കാലം ചിരിക്കുമ്പോഴും..
ഉള്ളിലെ നീറ്റലില്‍ പരസ്പരം പങ്കുവെച്ച്‌ നാം അനുഭവത്തിന്റെ കാഠിന്യം കുറക്കുമ്പോഴും..
തിരിച്ചറിയാന്‍..ഒന്നുമാത്രം...

നീയൊഴുകിയകന്നത്‌
എന്നില്‍ നിന്നല്ല..
എന്റെ സ്വപ്നങ്ങളില്‍ നിന്നല്ല.
ഹൃദയത്തിലെ ആഹ്ലാദാരവങ്ങളില്‍ നിന്ന്
തലച്ചേറിലേക്കൊരു നൊമ്പരപാലമിട്ട്‌ മറഞ്ഞ്‌..
അങ്ങകലെ താരകമായി മിന്നി
എനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍..
നീ നിര്‍വൃതി തേടി അകലുകയായിരുന്നോ..
എനിക്കോര്‍മിക്കാനാവും...
ജന്മദിനത്തില്‍ തന്നെ...
സ്വര്‍ഗത്തിലെ കോകിലമാവാന്‍ നീ പറന്നത്‌....

അഭീ..
ഈ അഗ്നിയാളുന്നത്‌ എന്നിലേക്ക്‌ കൂടിയാണ്‌. ഇത്രയും എഴുതിയത്‌ വരികള്‍ വായിച്ചിട്ട്‌ മാത്രമാണ്‌. പാട്ടു കേള്‍ക്കാന്‍ ശക്തിയില്ലാതെ മറയുന്നു..
ഇനിയൊരിക്കല്‍ വീണ്ടും വരാം...

സുനില്‍ : എന്റെ ഉപാസന said...
This comment has been removed by the author.
സുനീഷ് തോമസ് / SUNISH THOMAS said...

വായിക്കാനല്‍പം വൈകി. പാട്ടുകേള്‍ക്കുന്നില്ല. ഒന്നും പറയുന്നുമില്ല.

:(

Haree | ഹരീ said...

ഇവിടെയെത്തുവാന്‍ ഞാന്‍ പിന്നെയും(സുനീഷിനേക്കാളും) വൈകി. പാട്ട് വെറുതെയിട്ട്, വായിച്ചു തുടങ്ങി. സാധാരണ, പാട്ടിഷ്ടമായില്ലെങ്കില്‍ വിന്‍ഡോ ക്ലോസ് ചെയ്യുകയാണ് പതിവ്, പാട്ടിനൊപ്പം ഇത്രയും വായിക്കുവാന്‍ സാധാരണ ഉണ്ടാവാറില്ലല്ലോ! ഇവിടെയിപ്പോള്‍ പാട്ട് നിര്‍ത്തേണ്ടിവന്നില്ല, നന്നായി പാടിയിരിക്കുന്നു.

എഴുത്തില്‍ വികാരമുണ്ട്, അതെന്നെ വേദനിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ, അതു കഴിഞ്ഞ് പോസ്റ്റൊന്നും എന്തേ ഇട്ടില്ല? തുടര്‍ന്നും എഴുതൂ... പാടുകയും ചെയ്യൂ.
സഞ്ചനയുടെ പാട്ടൊന്നും റിക്കാര്‍ഡ് ചെയ്തിട്ടില്ലേ? അപ്പോള്‍ വീണ്ടും കാണാം, ഞാനാ പാട്ടൊന്നു കൂടി കേള്‍ക്കട്ടെ, കണ്ണുകളടച്ച്.
--

ഹരിശ്രീ said...

അഭിലാഷ്

വളരെ വൈകിയാണ് ഇവിടെ എത്തിയത്...

വളരെ സങ്കടം തോന്നി. പാട്ട് കേള്‍ക്കാനായില്ല.

മഞ്ഞുതുള്ളി said...

ചിലപ്പോള്‍ തോന്നും ഈ ലോകം നമ്മള്‍ക്കു ദു:ഖങ്ങള്‍ തരാന്‍ വേണ്ടി മാത്രമാണെന്നു....

അതു നമ്മുക്കു പൂമ്പാറ്റകളെയും പൂക്കളെയും കാണിച്ചു തന്നു ഇതെല്ലാം നിനക്കു സ്വന്തം എന്നു പറയുന്നു....

അവയേ താലോലിച്ചു അവ നമ്മുക്കു പ്രിയപ്പെട്ടതായി തീരുമ്പോള്‍ ലോകം തന്നെ അവയേ തിരിചെടുക്കും ....

നമ്മുക്കു താലോലിക്കാന്‍ കുറേ ഓര്‍മ്മകളും കൂട്ടായി കുറേ കണ്ണുനീര്‍തുള്ളികളും സമ്മാനിച്ചിട്ടു ലോകം അവയെ തിരിച്ചെടുക്കുന്നു...

പാട്ടും പോസ്റ്റും ഒത്തിരി ഇഷ്ടായി...

ഒത്തിരി സ്നേഹിക്കാന്‍ അറിയാവുന്ന ഒരു മനസു ഞാന്‍ വായിച്ചു....

വാല്‍മീകി said...

ഇതാണ് ജീവിതം. ഒരുപാടു ദുഖങ്ങളും സന്തോഷങ്ങളും തന്നു അത് ഇങ്ങനെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കും. നമുക്കു നില്‍ക്കാന്‍ സമയമില്ല, പരിതപിക്കാന്‍ സമയം ഇല്ല.

മധുരമായി പാടിയിരിക്കുന്നു. നല്ല കുറിപ്പും. മനസില്‍ എവിടെയോ ഒരു നൊമ്പരം അവശേഷിക്കുന്നു.

സഹയാത്രികന്‍ said...

ഒരു പാട് വൈകി സുഹൃത്തേ വായിക്കാന്‍...
എങ്കിലും ആ മനസ്സ് അറിയുന്നു...
വേറൊന്നും പറയാനില്ല... ദുഃഖങ്ങള്‍ മറന്ന് സന്തോഷമായിരിക്കാന്‍ ശ്രമിക്കുക...
:)

പഥികന്‍ said...

അഭിലാഷ്‌,
ഓരോരൊ ലിങ്ക്‌ കടന്ന് ഇവിടെയെത്തിയപ്പോള്‍ ഇത്തിരി വൈകി.
മനസ്സും കണ്ണും നിറക്കുന്നു താങ്കള്‍ പങ്കുവച്ച ഓര്‍മ്മകള്‍.
ഒരിക്കലും കൊഴിയാത്ത പൂവ്‌ വിടര്‍ന്നതായറിഞ്ഞിട്ടില്ല.....
ആശ്വസിക്കുക...

അഭിലാഷങ്ങള്‍ said...

ഏറനാടന്‍‌..., ഉണ്ണിക്കുട്ടന്‍‌..., ഡാലി.., ശ്രീ,.......ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും ഒരുപാട് നന്ദി.

കിരണ്‍, മയൂര, കൃഷ്, വളരെ വളരെ നന്ദി.. സന്തോഷം..

ശിശു, താങ്കള്‍ ഇവിടെ എഴുതിയിരിക്കുന്ന അഭിപ്രായം ഞാന്‍‌ ഒരുപാട് തവണ വായിച്ചു. നന്ദി.

ദ്രൌപതി, താങ്കള്‍ കാവ്യാത്മകമായി രേഖപ്പെടുത്തിയ അഭിപ്രായത്തിന് ഒരായിരം നന്ദി. ആ വരികള്‍ താങ്കളുടെ ഉള്ളിലെ കവിഭാവനയുടെ ക്ലാസ് എന്താണെന്ന് വ്യക്തമാ‍ക്കുന്നു. നന്ദി.

ഭരണങ്ങാനത്ത് നിന്ന് ഇവിടെ വരെ എത്തിയ സുനീഷ് തോമസ്സേ, ഒരായിരം നന്ദി.

അഭിലാഷങ്ങള്‍ said...

ഹരീ,

ഞാനിഷ്ടപ്പെടുന്ന, എന്റെ ഫേവ്‌റേറ്റുകളില്‍ പെടുന്ന ബ്ലോഗുകളുടെ ഉടമയായ താങ്കളെപ്പോലുള്ളവരുടെ അഭിപ്രായം എനിക്ക് വിലമതിക്കാനാവാത്തതാണ്. ഈ അവസരത്തില്‍ ഒരുകാര്യം കൂടി സൂചിപ്പിക്കട്ടെ. ബ്ലോഗ് എന്തെന്നറിയാത്ത എന്റെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ “എക്സാമ്പിള്‍” ആ‍യി കാണിച്ചുകൊടുക്കാറുള്ള ബ്ലോഗുകളിലൊന്നാണ് ഹരിയുടെ ‘സങ്കേതികവും‘, ‘ചിത്രവിശേഷവും‘ ഒക്കെ. കാരണം തികച്ചും പ്രഫഷണല്‍ ആണ് ആ ബ്ലോഗുകള്‍.. അഭിനന്ദനങ്ങള്‍...

ഹരിശ്രീ, നന്ദി... ഒരുപാടൊരുപാട് നന്ദി.

മഞ്ഞുതുള്ളീ, ‘പാട്ടും പോസ്റ്റും ഒത്തിരി ഇഷ്ടായി’, എന്ന് എനിക്ക് നന്നായി മനസ്സിലായി. അല്ലായിരുന്നേല്‍, താങ്കളുടെ ബ്ലോഗില്‍ എന്റെ ഈ അനുഭവത്തിലേക്കുള്ള ഒരു വഴികാട്ടിയെന്നോണം ഒരു പോസ്റ്റ് തന്നെ ഇടാന്‍ താങ്കളെ പ്രേരിപ്പിക്കില്ലായിരുന്നു. ശരിയല്ലേ? വളരെ നന്ദിയുണ്ട്. എന്തായാലും, താങ്കളെപോലുള്ള സുഹൃത്തുക്കള്‍ നല്‍കുന്ന ഇത്തരം ആത്മാര്‍ത്ഥമായ സമീപനം ഞാന്‍‌ ഒരു അവാര്‍ഡ് കിട്ടിയ ആവേശത്തോടെ മനസ്സില്‍ താലോലിക്കുന്നു. നന്ദി.

വാല്‍മീകി.. സഹയാത്രികാ, പഥികാ നന്ദി നന്ദി നന്ദി..!!!

മുരളി മേനോന്‍ (Murali Menon) said...

അഭിലാഷിന്റെ ഒരു കമന്റിലൂടെയാണ് ഇവിടെ എത്തിനോക്കിയത്. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനു വല്ലാത്ത ഭാരം..
ജീവിതത്തിന്റെ സുന്ദരവും അതുപോലെ അത് ദു:ഖകരവും ആയി തീര്‍ന്ന നിമിഷങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ തന്നെ എഴുതാന്‍ കഴിഞ്ഞിരിക്കുന്നു. അഭിലാഷിന്റെ ദു:ഖം വായനക്കാരുടേതുകൂടി ആക്കി മാറ്റിയിരിക്കുന്നു.

Typist | എഴുത്തുകാരി said...

അഭിലാഷ്‌, വളരെ വൈകിപ്പോയി ഇവിടെയെത്താന്‍.

കണ്ണ്‌ നിറഞ്ഞുപോയി. പാട്ടു കേള്‍ക്കാനും പറ്റിയിട്ടില്ല. അവള്‍ക്കു് അങ്ങിനെയൊരു സമ്മാനം അയച്ചുകൊടുക്കാനെങ്കിലും പറ്റിയല്ലോ.

ഗീതാഗീതികള്‍ said...

പാട്ട് കേട്ട്‌ വളരെ ആസ്വദിച്ചു... പക്ഷേ അതിന്റെ പിന്നിലെ ചരിത്രം‌ വായിച്ചപ്പോള്‍.....

ബാജി ഓടംവേലി said...

അഭിലാഷ്
വളരെ വൈകിയാണ് ഇവിടെ എത്തിയത്...(മാസങ്ങള്‍ക്കഴിഞ്ഞിരിക്കുന്നു)
നീ എഴുത്തു നിറുത്തരുത്.തുടരുക.

ഗീതാഗീതികള്‍ said...

ഇന്നലെപറയാന്‍ മനസ്സിന്റെ ഭാരം അനുവദിക്കാതിരുന്ന ഒരു കാര്യം ഇന്നു പറയട്ടേ...

അഭിലാഷ് നല്ലൊരു ഗായകനാണ്......

പ്രയാസി said...

അഭിലാഷേ.. ഈ ഗാനം വെറുതെ കേള്‍ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു ഫീലിംഗാണ്..! ഇതിപ്പോള്‍ കഥ വായിച്ചു കണ്ണും നിറഞ്ഞു..
ഇനിയും ഒരുപാടെഴുതൂ..
സജ്ന ഒരു നക്ഷത്രമായി ആകാശത്തിലുണ്ടല്ലൊ..
അവള്‍ക്കായി ഇനിയും പാടൂ..
നന്മകള്‍ നേരുന്നു..

kuzhoor wilson said...

ജീവിതമേ

ശ്രീവല്ലഭന്‍ said...
This comment has been removed by the author.
ശ്രീവല്ലഭന്‍ said...

അഭിലാഷ്,

താങ്കള്‍ എവിടെയോ ഇട്ട കമന്‍റ് വഴി ഇവിടെ എത്തി. കുറെ നാള്‍ മുന്പ് ഇട്ട പോസ്റ്റ് ആണെന്കിലും കമന്‍റ് എഴുതാന്‍ തോന്നി.

ആദ്യം എഴുത്താണ് വായിച്ചത്. വായിച്ചപ്പോള്‍ കഥ പോലെ തോന്നി. ശരിക്കും വിഷമിപ്പിച്ചു.......

പാട്ടു കൂടി കേട്ടപ്പോള്‍ എന്താ പറയണമെന്ന് അറിയില്ല.

താങ്കള്‍ നന്നായ്‌ പാടുന്നു. ഇനിയും പാട്ടുകള്‍ ഇടുക..

സസ്നേഹം.

ഉപാസന | Upasana said...

ഞാന്‍ ഇത് വളരെ മുമ്പ് വായിച്ചിട്ടുണ്ട്.
കമന്റ് ഇട്ടു എന്നാണ് കരുതിയതും...
പക്ഷ്ഹെ ഇപ്പോ ഒന്നു കൂടെ വായിച്ചപ്പോള്‍ എന്റെ കമന്റില്ല.
അതെ ശരിയല്ല...

അഭിലാഷ് ഭായ് ഭാവില്‍ അറിയപ്പെടുക “ഹേ അജ്നാബി” യുടെ കഥാകാരനായാണ്. അത്ര നല്ല ഒരു സെന്റി സ്റ്റോറി.
ആശംസകള്‍
:)
ഉപാസന

കാട്ടുപൂച്ച said...

അഭിലാഷ് , ഈ വരുന്ന പുതുവ൪ഷത്തിൽ സഞ്ചനക്കുവേണ്ടി ഒരു ഗാനാഞ്ജലി ഈ ബ്ളോഗിലൂടെ സമ൪പ്പിക്കുമെന്ന് കരുതട്ടെ .

രാജന്‍ വെങ്ങര said...

എന്തെല്ലാം ദുരന്തങ്ങള്‍ കണ്ടും ,കേട്ടും,അനുഭവിച്ചും വേണം നാമീ യാത്ര പൂര്‍ത്തിയാക്കാന്‍.വേദനയുടെ ,ദുരന്തങ്ങളുടെ ഈ ലോകത്തു നിന്നും മോക്ഷം നേടീ പോയ അഞാതയായ ആ പെണ്‍കുട്ടിയുടേ ആത്മവിനു ശാന്തി ലഭിക്കട്ടെ.
ഈ നോവു ഞങ്ങളുമായി പങ്കുവെച്ച
അഭിലാഷിന്റെ ആഖ്യാന പാടവം അഭിനന്ദനം.
ഭാവുകങ്ങളോടേ..

Friendz4ever said...

അനന്തതയിലെ ആ മായികലോകത്തിരുന്ന് കൊണ്ട് അവള്‍‌ ഇപ്പോഴും ആസ്വദിക്കുന്നുണ്ടാവും എന്റെ ആ പുതുവത്സരസമ്മാനം എന്നാണ് ഇപ്പോഴും ഞാന്‍‌ വിശ്വസിക്കാന്‍‌ ശ്രമിക്കുന്നത്....

കൊള്ളം കേട്ടൊ.. ഹൃദയത്തില്‍ തറച്ചൂ..
ശെരിയാ മാഷെ പലരും അകലുന്നു മറ്റുചിലര്‍ അടുക്കുന്നു
പക്ഷെ ഒന്നു മറ്റൊനിനു പകരമാകില്ലല്ലൊ..
നഷ്ടമാകുന്ന ഇന്നെലെകള്‍ക്ക് സാക്ഷിയായ് നമ്മുടെ ഓര്‍മകള്‍ മാത്രം .!!
അതുകൊണ്ടാണല്ലൊ തലമുറയുടെ അന്തരം ഇങ്ങനെ തുടരുമ്പോഴും മയില്പീലിതുണ്ടുപോലെ ഓര്‍മകള്‍ മനസ്സിനെ പിടിച്ചു കുലുക്കുന്നത്.
എന്റെ പുതുവത്സരാശംസകള്‍.!!

Friendz4ever said...

മാഷെ സോങ്ങ് ഇപ്പോഴാ കേള്‍ക്കന്‍ പറ്റിയത് സത്യം ഈ സോങ്ങും അതിന്റെ അര്‍ഥവും ഈ കഥയും കൂ‍ടെ കേട്ടപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ പറ്റുനില്ലാ.. എന്നാലും ഇന്നലെയുടെ നല്ല ഓര്‍മകളിലെവിടയൊ നഷ്ടമായ ഒരു ഈറന്‍ കാറ്റിന്റെ സായൂജ്യം ..
സൌഹ്രദത്തിന്റെ ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ ഓര്‍മകളുണ്ട് സഞ്ചനയുടെ മനസ്സുണ്ട്,ഈ കൂട്ടത്തില്‍ ഉള്ള ആരൊക്കെയോയുണ്ട്
ജീവിതത്തിലെ ഒരോ നേട്ടങ്ങള്‍‌ക്കും ഓരോ കോട്ടങ്ങളുണ്ടാകും അതിനു സാക്ഷിയായ ഒരു വര്‍‌ഷം കൂടി പടിയിറങ്ങുകയാണ്, എങ്കിലും ഒരുപിടി പ്രതീക്ഷകളുമായി പുതുവര്‍‌ഷം നമ്മെ കാത്തു നില്‍‌ക്കുന്നൂ..
പാട്ടും കൂടെ കേട്ടപ്പോള്‍ ഇതു ഇവിടെ കുറിയ്ക്കണമെന്ന് തോന്നീ..

vivek said...

വളരെ വൈകി ഇവിടെ എത്താന്‍....... കമന്റിടാതെ പോകാന്‍ തൊനണില്ലാ...
ഇനി കുറെ ദിവസത്തെക്കു അങനെ കിടക്കും മനസില്‍ ഒരു വേദനയായി സഞ്ചന..

ഇനിയും എഴുതുക ഒരുപാടു...

Rajeend U R said...

ഹൃദയസ്പര്‍ശിയായിരുന്നു അഭിലാഷിന്റെ കഥ... പുതുവല്‍സരാശംസകള്‍....

Sabari Girish said...

good work abhilash. You have sung with your heart. keep singing with more fervor

സുരേഷ് said...

അഭിലാഷ്,

ഇതൊരു വല്ലാത്ത അവസ്ഥയായല്ലോ.. പാട്ടു കേട്ടു വളരെ സന്തോഷം തോന്നി. അതേ പോലെ അതിന് പശ്ചാത്തലമൊരുക്കിയ ആ സംഭവം വളരെ വിഷമിപ്പിക്കുകയും ചെയ്തു..
വികാരങ്ങളെ അതേ തീവ്രതയോടെ എഴുതി കാണിച്ചു.
പാട്ട് അതിന്റെ വികാരം ഉള്‍ക്കൊണ്ടു തന്നെ പാടി.

അഭിനന്ദനങ്ങള്‍ ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആരൊക്കെയോ പറഞ്ഞു കേട്ടിട്ടാണ് ഞാനിവിടെ എത്തിയത്‌.
ഏറെ വൈകിയെന്നു തോന്നുന്നൂ,ക്ഷമിക്കുക.

മനസ്സില്‍ ഒരു നൊമ്പരം തീര്‍ക്കുന്ന വിവരണം, കൂടെ ആ പാട്ടും കൂടി ആയപ്പോള്‍ തീര്‍ത്തും ആ ദു:ഖം എന്റേതും കൂടിയായി...

Prasanth. R Krishna said...
This comment has been removed by the author.
Prasanth. R Krishna said...
This comment has been removed by the author.
അപ്പു said...

അഭിലാഷ്, പോസ്റ്റ് ഞാന്‍ ആദ്യം ഇത് അന്നുതന്നെ വായിച്ചിരുന്നു. ഇപ്പോഴും ഈ സംഭവം മനസ്സിലുണ്ട്. ഇപ്പോള്‍ പാട്ടും കേട്ടു. ഒരു അനുഗൃഹീത ഗായകന്റെ സ്വരം കേള്‍ക്കുന്നു.. നന്നായിട്ടുണ്ട് അഭിലാഷ്. വീണ്ടും പാടൂ.

Prasanth. R Krishna said...

സഞ്ചന എന്ന കെച്ചു മിടുക്കിയെപറ്റിയുള്ള ബ്ലോഗുവായിച്ചു. ശരിക്കും ഹ്യദയത്തില്‍ തൊട്ട ഒരു ബ്ലോഗ്. മരണം വേര്‍പാട് ഇതൊക്കെ അനിവര്യ മായഒന്നാണന്ന തിരിച്ച്റിവില്‍ വേഗം തന്നെആസത്യം അംഗീകരിക്കും. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ എന്റെ വളരെ അടുത്ത രണ്ടു കൂട്ടുകാര്‍ ഒരുയാത്രാമൊഴിപോലും പറയാതെ കടന്നുപോയി. അവരെ അവസാനമായി ഒരുനോക്കുകാണാന്‍ പോലും അവസരമില്ലായിരുന്നുഎനിക്ക്. എന്നിട്ടും ഒന്നുകരയാന്‍പോലും തോന്നിയില്ല എന്നത് എന്നില്‍ അതിശയവും അത്ഭുതവും ഉണ്ടാക്കി. പക്ഷേ സഞ്ചന എന്ന ഈ കുരുന്നു ഗായികയുടെ മരണം എന്തോ മനസ്സില്‍ എവിടയോ ഒരു മുള്ളുകൊള്ളിച്ചു.

തികച്ചും ദൗര്‍ഭാഗ്യമാണ് പ്രീയപ്പെട്ട ഒരാളുടെ വേര്‍പാടും സ്വന്തം ജന്മദിനവും ഒരേദിവസ്സം വരിക എന്നത്.......കടന്നുപോയവരെ കുറിച്ച് വേപഥു പൂണ്ടിട്ട് എന്താ പ്രയോജനം? ആതുകൊണ്ട് സഞ്ചന വേഗം സ്‌മ്യതി പഥത്തില്‍ നിന്നും മാഞ്ഞുപോകാട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു.

വളരെ ലളിതമായ ഭാഷ, വ്യത്യസ്‌തമായ ആഖ്യാന ശൈലി..കാച്ചികുറുക്കിയ കവിത എന്നു വിശേഷിപ്പിക്കാവുന്ന ഒരു നോവല്‍ അല്ലങ്കില്‍ നോവലൈറ്റ് മാത്രമേ ഞാന്‍ മലയാളത്തില്‍ കണ്ടിട്ടുള്ളൂ. അത് എം.ടി യുടെ മഞ്ഞ് എന്ന ക്യതിയാണ്. ആതില്‍ ആവശ്യമില്ലാത്ത ഒറ്റ വാക്കുമാത്രമേ ഉള്ളൂ..ഉരുളകിഴങ്ങ് എന്ന ഒരു വാക്ക്....അതുപോലെ തന്നയാണ് ഈപോസ്റ്റും. സാധാരണ ബ്ലോഗ് പോസ്റ്റുകളില്‍ കാണും പോലെ ആവശ്യമില്ലാത്ത‌തായ വിവരണങ്ങള്‍, തിരുകിനിറക്കുന്ന അവസരോചിതവും അരോചകവുമായ സാഹിത്യത്തിന്റെ അതി പ്രസരം...അതൊന്നും ഒട്ടും തന്നെ ഈ അനുഭവകുറിപ്പില്‍ ഇല്ല. വിരസത ഉണ്ടാക്കാതയുള്ള കഥയുടെ ഒഴുക്ക് അനുവാചകനെ സ്വയം ഉണ്ടാക്കിയെടുക്കുന്ന ഒരു ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്നു.....വളരെ ലളിതമായ ഭാഷയില്‍ വര്‍ണ്ണശബളമായി എഴുതിയിരിക്കുന്നു...

വളരെ നന്നായി എഴുതിയിരിക്കുന്നു. ബ്ലോഗുലോകത്തു കണ്ട ഏറ്റവും മികച്ച അപൂര്‍‌വ്വം പോസ്റ്റുകളില്‍ ഒന്ന് എന്നതില്‍ സംശയമില്ല...

സത്യത്തിന്റെ കണ്ണാടി said...

വെള്ളം ഊറ്റി വാറ്റിയെടുത്താലതു
ചോറായി!!ഒരു കഥയായി!!!
വെള്ളം അല്‍പമൊന്നൊഴിച്ചിള-
ക്കിയൊന്നെടുത്തെന്നാല്‍
കഞ്ഞിയായി,ക്കവിതയായി!!!
തിളക്കയാണു വാക്കുകള്‍
കലത്തിലരിയെന്നപോലെ!!

ഈ പോസ്റ്റു വായിച്ചപ്പോള്‍ തോന്നിയത് ഇതാണ്. (ആരുടയോ ബ്ലോഗില്‍ കണ്ട കവിതയാണ്. ആരുടെ എന്ന് ഓര്‍ക്കുന്നില്ല. ഇനി മോഷ്‌ടിച്ചതാണ് എന്നു പറഞ്ഞ് ആരും എന്നോട് വഴക്കിനു വരരുത്)
എത്ര ശക്തമായ ഭാഷ. മനോഹരമായ വക്കുകള്‍.വളരെ ഹൃദയ സ്പര്‍ശിയായ എഴുത്ത്.
ജോലിതിരക്കിനിടയിലും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.

ഇവിടേക്കെത്താന്‍ കുറെ വൈകിപോയി. ചുരുങ്ങിയ വിവരണങ്ങള്‍ കൊണ്ട് ഒരു നല്ല പികചറൈസേഷന്‍ തരാന്‍ അഭിലാഷിനു കഴിഞ്ഞു.
"ഒരു കാറ്റാടിമരത്തിനു കീഴിലെ പുല്‍‌ത്തകിടിയില്‍‌ ഇരുന്ന്, തണുപ്പിനോട് പൊരുതാന്‍‌ ഒരു സ്വറ്ററിട്ട്, വെളുത്ത് മെലിഞ്ഞ ഒരു കൊച്ചുസുന്ദരി.. കൂടെ കൊച്ചനുജനും ഉണ്ട്".

ശരിക്കും ആ പണ്‍കുട്ടിയെയും അവളുടെ അനുജനേയും കണ്‍ മുന്നില്‍ കാണുകയാണ്.

വളരെ നന്നായിരിക്കുന്നു അഭിലാഷ് ഇനിയും എഴുതുക എല്ലാ ഭാവുകങ്ങളും...

കാലമാടന്‍ said...

ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

മന്‍സുര്‍ said...

അഭിലാഷ്‌...
വൈകിയെത്തിയതില്‍ ക്ഷമിക്കുക.....

എന്നും കൂട്ടിന്‌ അഭിലാഷങ്ങളായിരുന്നു
ആശകളായിരുന്നു...പ്രതീക്ഷകളായിരുന്നു
പലവട്ടം പരാജയമേറ്റിട്ടും നീ പിന്തിരിഞ്ഞില്ല
അവസാനം നീ ഒത്തിരി സന്തോഷിച്ചു...
പക്ഷേ നിന്റെ സന്തോഷം അവളറിഞ്ഞില്ലെന്നതോ സത്യം
അതോ അവള്‍ നിസഹായയായിരുന്നോ...

നിന്റെ മനസ്സിനുള്ളിലെ ആ തേങ്ങള്‍
ഇപ്പോഴും എനിക്ക്‌ കേള്‍ക്കാം..ഒരു പക്ഷേ നിന്റെ ജീവിതത്തിലെ
മായാത്ത ഒരു മുറിവായി...ഇന്നും നിന്നോടൊപ്പം

പാട്ട്‌..............മനോഹരം

നന്‍മകള്‍ നേരുന്നു

പരിത്രാണം said...

ചന്ദ്രകാന്തം ബ്ലോഗിലെ "പെയ്തൊഴിയാതെ" എന്ന കവിതയിലെ കമന്റ്സ് കണ്ടപ്പോള്‍ അഭിലാഷങ്ങള്‍ എന്താണെന്നറിയാന്‍ താല്‍പര്യം തോന്നി അങ്ങിനെയാണ് ഞാന്‍ ഈ വഴി വന്നത്. വൈകിയെത്തിയെങ്കിലും വന്നതു വെറുതെയായില്ല. അഭിലാഷിന്റെ അനുഭവം ഞാന്‍ അറിയാതെ എന്റെ കണ്ണുകളെ ഈറനണിയിച്ചു. മനസ്സ് നൊമ്പരങ്ങള്‍ക്കു അടിയറവു പറഞ്ഞപ്പോള്‍ എനിക്കു എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല. സാധാരണ കമന്റ്സ് എഴുതാന്‍ എനിക്കു മടിയാണു ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നും എഴുതാതെ പോകാന്‍ മനസ്സു വന്നില്ല.

എല്ലാ നന്മകളും നേരുന്നു.

സസ്നേഹം മുജീബ്
ഷാര്‍ജ

രുദ്ര said...

അവസാനം ആ കുട്ടീടെ പേരുവെച്ച് പാടിയിരിക്കുന്നത് മനോഹരമായിരിക്കുന്നു..

മഴത്തുള്ളി said...

അഭിലാഷ് വര്‍ഷം ഒന്ന് കഴിഞ്ഞല്ലോ പോസ്റ്റിട്ടിട്ടും പാടിയിട്ടും? എന്തുപറ്റി?

ഇനിയും പാട്ടുകളും മറ്റും എഴുതൂ.

ഹരിശ്രീ (ശ്യാം) said...

വര്‍ഷം ഒന്നായിട്ടും ഇപ്പോഴും കിട്ടുന്ന കമന്റുകള്‍ തന്നെ ഈ പോസ്ടിന്ടെ ___. വാക്കുകള്‍ കിട്ടുന്നില്ല.. ഹൃദയത്തില്‍ തട്ടിയ പോസ്റ്റ്.

മൃദുല്‍....|| MRIDUL said...

ഒരു മാതിരി സംഭവങ്ങളൊന്നും എന്നെ ബാധിക്കാറില്ല...അഹങ്കാരമല്ല,അതൊരു അനുഗ്രഹമാണു പലപ്പോഴും...പക്ഷേ...

ഞാനദ്യം ഫ്ലാഷബാക്കാണു വായിച്ചതു..ഇപ്പോള്‍ പാട്ടു കേട്ടു കൊണ്ടിരിക്കുന്നു...ഇതിലെ ഹേ സഞ്ചനാ എന്നതു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍..കണ്ണുകളില്‍ ചെറിയ ഒരു നനവ്...

യൂ ആര്‍ ലക്കി..വെരി വെരി ലക്കി..ഈ സൌഹൃദം അതൊരു അനുഗ്രഹമാണു..കാണാമറയത്തെവിടെയോ ഇരുന്നു..ഒരായിരം പാട്ടുകള്‍ പാടുന്ന ഒരു സുഹൃത്ത്...

ഇനിയും എന്തൊക്കെയോ പറയണമെന്നുണ്ട്..പക്ഷേ..അറിഞ്ഞൂടാ..എന്റെ ബ്ലോഗിലെ ഈ പോസ്റ്റ് ഒന്നു നോക്കുക..ഇതു പോലൊരു അനുഭവം..പക്ഷേ ഇത്രയും ഇല്ല..കാരണം അതില്‍ ഞാന്‍ ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണു...

നന്നായിരിക്കുന്നു...വളരെ യാദൃശ്ചികമായാണു ഇവിടെ എത്തിയതു....പക്ഷേ....

സതീശ് മാക്കോത്ത് | sathees makkoth said...

അഭിലാഷ്, എങ്ങനെയാണ് ഈ പോസ്റ്റ് കാണാതെപോയതെന്നറിയില്ല.മനസ്സില്‍തട്ടിയ സംഭവം അതിന്റെ വികാരതീവ്രതയോടെ എഴുതുവാന്‍ അഭിലാഷിന് കഴിഞ്ഞിരിക്കുന്നു.
അഭിലാഷിന്റെ എഴുത്തിന് എന്തോ ഒരു വശ്യതയുണ്ട്. അത് വായനക്കാരനെ പിടിച്ചിരുത്തുന്നു. ഇനിയും എഴുതുക.
പാട്ട് നന്നായിട്ടുണ്ട്.കഥാകാരനായ ഗായകനാവുക.

നിരക്ഷരന്‍ said...

അഭീ..
ഞാന്‍ കരയുകയാണ്. ഒന്നും പറയാന്‍ വയ്യ.
വായിച്ച് കഴിഞ്ഞ് പാട്ട് കേള്‍ക്കാമെന്നാണ് കരുതിയിരുന്നത്. ഇനി പറ്റില്ല. മനസ്സാകെ തളര്‍ന്നു.
:( :(

പൊറാടത്ത് said...

അഭിലാഷ്..
പാട്ടിനേക്കാളേറെ മനസ്സില്‍ തട്ടിയത് അനുഭവക്കുറിപ്പാണ്.

ഈ ലോകത്ത് ന്നിന്നും എന്നും എത്ര പേരാണ് പല തരത്തില്‍ യാത്രയാകുന്നത്.! അതെല്ലാം നമുക്ക് കുടി വേണ്ടപ്പെട്ടവരാകുമ്പോള്‍ മാത്രമാണല്ലോ പലരും നഷ്ടം മനസ്സിലാക്കുന്നത്..

സഞ്ജനയുടെ വേര്‍പാട് വാരിയിട്ട നൊമ്പരങളില്‍ ഇന്നു മുതല്‍ ഞാനും പങ്ക് കൂടുന്നു...

വൈകിയാണെങ്കിലും..

തല്ലുകൊള്ളി said...

വല്ലാതെ സങ്കടെപ്പെടുത്തി... കണ്ണ് നിറഞ്ഞു എന്നത് സത്യം..

ചിതല്‍ said...

പഴയ പലതും ഇപ്പോള്‍ വായിക്കുന്നു. പക്ഷേ വളരെ ഹ്രദയസ്പര്‍ശിയായി അനുഭവപ്പെട്ട ഇത് വായിച്ച് പോകാന്‍ തോന്നുന്നില്ല. ഒരു കയൊപ്പ് ഇടണം എന്ന് തോന്നി. മനസ്സില്‍ അത്ര ഫീലിങ്ങ്. നിന്റെ എഴുത്ത് അത്ര ടച്ചിങ്ങ്.
ഒന്നും പറയാതെ പോയാല്‍ എനിക്ക് അത് ഒരു വിങ്ങലാവും.. വിങ്ങല്‍ പറഞ്ഞാല്‍ മാറും എന്നല്ലേ..
സത്യമാണ്. അത്..

ജ്യോനവന്‍ said...

കേട്ടതിലും കണ്ടതിലും ഉള്ളില്‍ തട്ടിയത് കാണിക്കാനാവുന്നില്ല.
പറയനുള്ളതില്‍ കോറിയിടാനറിയാത്ത പൊള്ളല്‍; ഒന്നുമാവില്ല.
അറിയാം. കുത്തിയിരുന്നു കമന്റുകളും വായിച്ചു തീര്‍‍ത്തു.
ഒത്തിരി വൈകിയെന്ന തോന്നലല്ല. എന്റെയും പ്രത്യേകമായ നിമിഷങ്ങളെന്ന്
അങ്ങനെ വേറിട്ടു കാണുകയായിരുന്നു.

അഭിലാഷ്.......

മന്ദാരം said...

അഭിലാഷ്,

ഒരുകാര്യത്തില്‍ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. അവള്‍ വിടപറഞ്ഞ ആ ദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ, അതിലൂടെ അവളുടെ ഓര്‍മ്മകളും.
പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മകളില്‍‍ സ്നേഹം എന്നും നൊമ്പരത്തിന്‍റെ രൂപത്തിലായിരിക്കും വിടര്‍ന്നു നില്‍ക്കുക.
ഇതിലൂടെയവള്‍ നമ്മുടെയെല്ലാവരുടേയും സുഹൃത്തായിരിക്കുന്നു. അവള്‍ ആരാണെന്നറിയില്ല, എങ്കിലും, വളരെയടുത്ത ആരുടെയോ ഒരു വേര്‍പാട് മനസ്സില്‍...

കുഴൂര്‍ വില്‍‌സണ്‍ said...

നന്നായി. ഇ വായനയില്‍ ചേര്‍ത്തിട്ടുണ്ട്

ദേവസേന said...

“മരിച്ചതിനുശേഷം കണ്ടു മുട്ടിയ രണ്ടു പേര്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു“

കവി വിഷ്ണുപ്രാസാദിന്റെ വരികള്‍ നിനക്കായി കടമെടുക്കുന്നു.

100 ആവാന്‍ കാത്ത് നിന്നു.
100 വേറെ ആളുകള്‍ അടിച്ചു.

100, 200, 300 ഒക്കെ അടിച്ച് പരിചയമുള്ളവര്‍ തന്നെ.

101 ഉം ഒരു രാശി അല്ലെ ?

doney “ഡോണി“ said...

മനസിനെ വല്ലാതെ സ്പര്‍‌ശിച്ചു കളഞ്ഞു...

lekhavijay said...

പല ബ്ലോഗിലേയും നീണ്ട നീണ്ട കമന്റുകള്‍ വായിച്ച് ചിരിച്ചിട്ടുണ്ട്.എന്നാല്‍ ഈ ചിരിയെഴുത്തുകാരനെ ഒന്നു വായിക്കാമെന്നു കരുതി.പക്ഷെ..
എഴുത്ത് ഹൃദയസ്പര്‍ശിയായി എന്നു പറയേണ്ടതില്ലല്ലൊ.ആശംസകള്‍!

Vethalam said...

nannayirikkunu, pls tell me how that audio is added in ur blog?

kili said...

othiri vedhanippichu...........

ഗുരുജി said...

ശരിക്കും ഹൃദയസ്പര്‍ശിയായ അനുഭവം.

മുഹമ്മദ് ശിഹാബ് said...

അഭിലാഷ്
വളരെ ഹൃദയ സ്പര്‍ശിയായ എഴുത്ത്.

നന്ദന said...

കുറെ വൈകിയാണ് കാണുന്നത്. എന്നാലും ഒരുപാടിഷ്ടമായി. മനസ്സിനെ തൊട്ടു.

ഹരിയണ്ണന്‍@Hariyannan said...

അഭിലാഷ്..

ഈ എഴുത്തിന് ആത്മാര്‍ത്ഥതയുടെ ജീവനുണ്ട്.
അതുകൊണ്ടാണല്ലോ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവായിക്കാന്‍ വായനക്കാര്‍ ഇതുവഴിവരുന്നത്..

Rare Rose said...

അഭിലാഷ്..,ഓരോ പോസ്റ്റുകളൊക്കെ വായിച്ചു പോകുന്ന കൂട്ടത്തില്‍ യാദൃശ്ചികമായിട്ടാണു ഇവിടെത്തിപ്പെട്ടതു..ഹേ..അജ് നബി..എനിക്ക് എറെ ഇഷ്ടപ്പെട്ട പാട്ടാണു..അതുകൊണ്ടു ഓടിവന്നു ഒറ്റയിരിപ്പിനു വായിച്ചു.. എനിക്കു തന്നെ അറിയില്ല എന്തായെഴുതേണ്ടതെന്നു..നക്ഷത്രങ്ങളുടെ ലോകത്തിരുന്നു സഞ്ചന ഈ പാട്ട് കേട്ട് സന്തോഷിക്കുന്നുണ്ടാകും..മുഴുമിക്കാതെ പോയ ഓരോ പാട്ടും സഞ്ചനക്കുട്ടി അവിടിരുന്നുകൊണ്ടു പാടുന്നുണ്ടാകും..ഒരു മിഴിനീര്‍തിളക്കം കണ്ണുകളില്‍ സമ്മാനിച്ചു കൊണ്ടുകടന്നു പോയ ആ കുരുന്നിനു സമര്‍പ്പിച്ച ഈ ഓര്‍മ്മപ്പൂക്കള്‍ ഒരിക്കലും വാടാതിരിക്കട്ടെ..പാട്ട് കേള്‍‍ക്കണ്ടാന്നു വിചാരിച്ചതാണു..എന്നാലും പോകുന്നേനു മുന്‍പു കേട്ടു..ഒന്നും പറയാനും,എഴുതാനും പറ്റണില്യാ..കണ്ണു നനയുന്നു..

മുസിരിസ് / അജിത്ത് പോളക്കുളത്ത് said...

ഒരിക്കലും പൈടിച്ചുനിര്‍ത്താന്‍ പറ്റാത്തതാണ് ജീവന്‍... നല്ലവര്‍ നല്ല ആത്മാക്കളായി ഇപ്പോഴും താരക സദസ്സില്‍ വിലസ്സുന്നുണ്ടാവും..
അവള്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെ പ്രിയപ്പെട്ടവളായി തീര്‍ന്നിരിക്കും.. അവള്‍ വീണവായിക്കുന്ന സ്വര്‍ഗ്ഗകന്യകയായി.. ഒരു പക്ഷെ വെള്ളച്ചിറകുകളാ‍ല്‍ പറക്കുന്ന മാലാഘ.. പാട്ടുപാടുന്ന മാലാഘ്!
അഭീ ഒന്ന് ശ്രദ്ധിച്ചു കേള്‍ക്കൂ ആ പാട്ട് അങ്ങ് ആകാശത്തിനിന്നും ഇപ്പോഴും വരുന്നില്ലേ .. നീ സൂക്ഷ്മമായി ശ്രവിക്കൂ!!!

നന്നായി

സ്നേഹത്തോടെ

ഗീതാഗീതികള്‍ said...

കൂടെ കഥ ഇല്ലെങ്കിലും ഒരു പാട്ടെങ്കിലും പാടി പോസ്റ്റു ചെയ്യൂ പ്ലീസ്.

Kichu & Chinnu | കിച്ചു & ചിന്നു said...

:)

കിലുക്കാംപെട്ടി said...

നമ്മുടേ മിന്നാമിനുങ്ങ് പറഞ്ഞാണ് ഞാന്‍ ഇവിടെ വന്നത്.പലതവണ വായിച്ചു, കുറച്ചധികം തവണ പാട്ടു കേട്ടു. ഒരിക്കലും ഒരു കമന്റിടാന്‍ തോന്നിയില്ല.കുറെ നാളായി മിക്ക ദിവസങ്ങളിലും വന്നു പാട്ടു കേള്‍ക്കാറുണ്ട്.
ഒരുപാട് നന്മകള്‍ നിറ്ഞ്ഞ ആ സ്നേഹത്തിനു വേന്ടി എഴുതിയ പോസ്റ്റിനും, പാടിയ പാട്ടിനും ഒരു കമന്റ് എഴുതാന്‍ എനിക്കു ആവുന്നില്ല.

എല്ലാ നന്മകളും...കഴിയുമെങ്കില്‍ എഴുതുക, പാടുക.

മാണിക്യം said...

കനലില്‍ അഭീലാഷിന്റെ
ഒരു കമന്റ് വായിചു
അവിടെ നിന്ന് ഇവിടെ എത്തി
“ഹേ അജ്‌നബീ” എന്ന് കണ്ടപ്പൊള്‍
തന്നെ ഞാന്‍ ഒന്നു നിന്നു ..
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട് ,...
ഇവിടെ അതു കേട്ടു കൊണ്ടാ
വായിക്കുവാന് തുടങ്ങിയത് ..
ഇങ്ങനെ ഒരു അനുഭവം പങ്കുവച്ചതു നന്നായി.
‍ഞാന്‍ മറക്കാത്ത ഒരു ദിവസമാണ്
ജൂലൈ രണ്ട്! അന്നാണ് എന്റെ അച്ഛന്‍
‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ നിന്നു
“ദൈവത്തിന്റെ നാട്ടിലേക്ക് ”യാത്ര ആയത്..
തീര്‍ച്ചയായും അന്നത്തെ ദിവസം എന്റെ പ്രാര്‍ത്ഥനയില്‍ സഞ്ചനയും ഉണ്ടാവും..

അഭിലാഷ്, ഒന്നു പറയട്ടെ
നല്ല ശൈലി നല്ല എഴുത്ത്
ഇതൊരു വരദാനമാണ്,
തുടര്‍ന്നും എഴ്ടതണം ....
സ്നേഹാശംസകളൊടെ..

Arun Kayamkulam said...

പ്രീയപ്പട്ട ചേട്ടാ,
നന്നായിട്ടുണ്ട്.
സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗ്ഗ് കൂടി ഒന്നു സന്ദര്‍ശിക്കണം
അഭിപ്രായം അറിയിക്കണം
http://kayamkulamsuperfast.blogspot.com/

ലുട്ടു said...

;)

ആഷ | Asha said...

ഇന്ന് മറ്റൊരു ജൂലൈ രണ്ട്.
ആദ്യം ഒരു പിറന്നാൾ ആശംസകൾ
അങ്ങ് പിടിച്ചാട്ടേ.

ഈ പോസ്റ്റ് വായിച്ച് കുറേ നാളുകളായി. വായിച്ചു കഴിഞ്ഞപ്പോൾ കമന്റ് എഴുതാനുള്ള മൂഡിലല്ലാതിരുന്നതിനാൽ അന്നു വിട്ടിട്ട് പോയതാണ്.
വായിച്ചിട്ട് ഏറെ നാളുകളായെങ്കിൽ ഉള്ളടക്കം ഒട്ടും തന്നെ മനസ്സിൽനിന്നും പോയിട്ടില്ല. ചുരുക്കം ചില പോസ്റ്റുകളെ മനസ്സിൽ ഇങ്ങനെ പച്ച പിടിച്ചു നില്ല്ക്കാറുള്ളൂ.

അതുല്യേച്ചിയുടെ മേ. പാപി ഹൂം ഭഗവാൻ...... മുജേ മാഫ്‌ കരോ ദീന ദയാലു....

കരീമാഷിന്റെ മാലാഖയുടെ ചിറകിലൊതുങ്ങി സ്വര്‍ഗ്ഗത്തിലേക്ക്‌.

കണ്ണുസിന്റെ ഏപ്രില്‍ 11.

ആ പട്ടികയിലേയ്ക്ക് ഇതും

അഭിലാഷങ്ങള്‍ said...

[2-7-2008]

മറ്റൊരു "ജൂലയ് 2" കൂടി..!

എന്റെ ജന്മദിനം.

ഈ ഓര്‍മ്മക്കുറിപ്പ് എഴുതിയിട്ട് ഒരു വര്‍ഷമാവുന്നു.

എങ്കിലും, പോസ്റ്റിനെ ഇപ്പോഴും LIVE ആയി നിര്‍ത്തിയ, ഈ ബ്ലോഗ് സന്ദര്‍ശിച്ച എല്ലാവരോടും ഒരിക്കല്‍കൂടി നന്ദി പറയട്ടെ...

കൂടാതെ..

മുരളി മേനോന്‍, എഴുത്തുകാരി, ഗീതാഗീതികള്‍, ബാജി ഓടംവേലി, പ്രയാസി, കുഴൂര്‍ വിത്സണ്‍, ശ്രീ വല്ലഭന്‍, ഉപാസന, കാട്ടുപൂച്ച, രാജന്‍ വേങ്ങര, Friends4Ever, വിവേക്, Rajeend, Sabari girish, സുരേഷ്, പ്രിയ ഉണ്ണികൃഷ്ണന്‍, അപ്പു, പ്രശാന്ത്, സത്യത്തിന്റെ കണ്ണാടി, മന്‍‌സൂര്‍, പരിത്രാണം, രുദ്ര, മഴത്തുള്ളി, ഹരിശ്രീ(ശ്യാം), മൃദുല്‍, സതീശ് മാക്കോത്ത്, നിരക്ഷരന്‍, പൊറാടത്ത്, തല്ലുകൊള്ളി, ചിതല്‍, ജ്യോനവന്‍, മന്ദാരം, ദേവസേന, ഡോണി, ലേഖവിജയ്, വേതാളം, കിളി, ഗുരുജി, മുഹമ്മദ് ശിഹാബ്, ഹരിയണ്ണന്‍, Rare Rose, അജിത്ത് പോളക്കുളത്ത് (മുസിരിസ്), കിച്ചു & ചിന്നു, കിലുക്കാം‌പെട്ടി, മാണിക്യം, അരുണ്‍, ലുട്ടു, ആഷ...

നിങ്ങളോടെല്ലാം മറുപടി പറയാന്‍ വൈകിയതിന് ക്ഷമചോദിക്കുന്നു. എല്ലാവര്‍ക്കും ഒരായിരം നന്ദി.

ആഷ | Asha said...

എന്നോട് എന്തിനാ ക്ഷമ ചോദിക്കുന്നത്? ഞാനാ കമന്റ് ഇപ്പോ അങ്ങോട്ട് ഇട്ടതല്ലേയുള്ളൂ. അതിനാല്‍ ക്ഷമ സ്വീകരിക്കുന്നതല്ലെന്ന് അറിയിച്ചു കൊള്ളുന്നു. മര്യാദയ്ക്ക് തിരിച്ചെടുത്തോളണം. അല്ലെങ്കില്‍ പിറന്നാളാണെന്നൊന്നും ഓര്‍ക്കില്ല മൂക്കിടിച്ച് പരത്തി ചപ്പാത്തിയാക്കും.

::സിയ↔Ziya said...

ഒറ്റപ്പോസ്റ്റു കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ (അതോടെ ഇങ്ങേരും കീഴടങ്ങി, എന്നതെങ്കിലും എഴുതാന്‍ ഐഡിയാ വല്ലോം വേണ്ടായോ!)
അഭിലാഷ(ഹൊ! രോമാഞ്ച്!!)ങ്ങള്‍ക്ക് ആയിരമാശംസകള്‍!!!

kaithamullu : കൈതമുള്ള് said...

ഒരു കരിദിനം കൂടി!

മിന്നാമിനുങ്ങ്‌ said...

ഈ കുറിപ്പ് മുമ്പ് വായിച്ചതായിരുന്നു.അതേപറ്റി
പറയാന്‍ വാക്കുകള്‍ക്ക് ശക്തി പോരാ.

ഇതുമാത്രം പറയട്ടെ :
ജീവിതകാലം എന്നെന്നും നന്മ മാത്രം വരട്ടെ.
ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍

Sumesh Chandran said...

ബൂക്കര്‍ പ്രൈസ് കിട്ടിയ അരുന്ധതി റോയിക്കു വരെ പിന്നീടൊന്നെഴുതാനുള്ള കോണ്‍ഫിഡന്‍സ്* കിട്ടിയിട്ടില്ല പിന്നല്ലെ ഒരു പാവം കമന്റടിക്കാരന്‍** ചോക്ര# ആയ അഭിലാഷ്!


(* അഭിലാഷ് മാത്രം അവിടെ “സമയം” എന്നു വായിയ്ക്കുക
** പോസ്റ്റുകളില്ലാതെ കമന്റുകള്‍ മാത്രമിട്ടു നടക്കുന്നവരെ പിന്നെ എന്താ വിളിയ്ക്കാന്ന് വച്ചാ അതന്നെ...
# ചോക്രികളുടെ പേരായാ അഭിലാഷ എന്ന ഹോട്ട് നാമധേയത്തില്‍ പലരുംഈ ബ്ലോഗിലും മറ്റു പല ബ്ലോഗിലും വിളിച്ച് സെല്‍ഫ് സംതൃപ്തിയടയുന്നത് കണ്ടതുകൊണ്ട് പ്രത്യേകം പറയേണ്ടി വന്നു..)

ഇനി വന്ന കാര്യം,
ചുള്ളാ, ജന്മദിനാശംസള്‍ !!!
ഇങ്ങനെ പാട്ടും പാടി കമന്റുമടിച്ച് നടന്നാ പോരാ ട്ടാ... :) :)

Shaf said...

അഭിലാഷ്
വളരെ ഹൃദയ സ്പര്‍ശിയായ എഴുത്ത്.
ജോലിതിരക്കിനിടയിലും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.
തന്റെ സുഹൃത്തിന് എന്റെ ബാഷപാജ്ഞലികള്‍!!

പാട്ടു കേള്‍ക്കാന്‍ കഴിഞ്ഞില്ല

Aisibi said...
This comment has been removed by the author.
Aisibi said...

എനിക്കീ സങ്കടക്കഥകളൊന്നും ഇഷ്ടല്ല!!! എന്നാലും സങ്കടം വന്നു... ഇനി ഞാൻ ഇങ്ങനത്തെയൊന്നും വായിക്കൂല!!

അഭിലാഷങ്ങള്‍ said...

ആഷേച്ചീ, ശരി ശരി... തിരിച്ചെടുത്തു.:-)

സിയേ, സുമേഷ് ചന്ദ്രോ, ബൂലോകത്തെ രണ്ട് മെയ്‌ന്‍ പാരകള്‍ക്കും സ്വാഗതം. :-)

സിയ, ചുമ്മാ രോമാഞ്ചിക്കല്ലേ. പിന്നെ, എഴുതാത്തതിനെ പറ്റി....! ഹച്ച്...!!!. ഐഡിയയില്ലാത്തതും ഐയര്‍ടെല്‍ ഇല്ലാത്തതുമൊന്നുമല്ലന്റിഷ്ടാ റീസണ്‍. എനിക്ക് ഈ ബ്ലോഗില്‍ പോസ്റ്റുകളിലൂടെ കൂടുതല്‍ ഒന്നും പറയണമെന്ന് ആഗ്രഹമില്ല. അതു ബ്ലോഗ് തുടങ്ങുന്നതിന് മുന്‍പേ തീരുമാനിച്ചതാണ്. അത് ആദ്യ പോസ്റ്റായ ‘ബ്ലോഗസ്യ തുടങ്ങ്യസ്യ’ യില്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ടല്ലോ. പിന്നെ വല്ലതും പറയാനോ എഴുതാനോ ഉണ്ടേല്‍ അത് ആ ടോപ്പിക്കുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ പോസ്റ്റുകളിലെ കമന്റ് ഏരിയായില്‍, വിശദമായി, പോസ്റ്റ് എഴുതുന്ന ഫീലില്‍ തന്നെ എഴുതാറുണ്ട്.

കൈതമുള്ളേ.. അത് ശരിയാ... രണ്ടര്‍ത്ഥത്തിലും. :) :-(

മിന്നാമ്മിനുങ്ങേ.. നന്ദി. കേട്ടൊ.

സുമേഷ് ചന്ദ്രാ, ഹ ഹ അത് കലക്കി. നന്ദി. തേങ്ക്സ്. ശുക്രിയ.

മാഷേ, ആക്ച്വലി, എനിക്ക് മനസ്സില്‍ ഇന്നും വേദനയുള്ള ഒരു സംഭവം ആണ് ഞാന്‍ ബൂലോകവുമായി ഷേര്‍ ചെയ്തത്. പൊതുവേ ‘സെന്റിമന്റ്സ്’ തീരെ ഇഷ്ടമല്ലാത്ത ഒരു ‘ചോക്ര‘ യാണ് ഞാന്‍. നര്‍മ്മമാണ് കൂടുതല്‍ ഇഷ്ടം. അങ്ങിനെയുള്ളവരുമായാണ് കൂടുതല്‍ കൂട്ട്. അതുകൊണ്ടാണ് മാഷേ എനിക്ക് പറയാനുള്ള ദുഖങ്ങള്‍ ഒക്കെ മറ്റുള്ളവരുമായി ഷേര്‍ ചെയ്തതിന് ശേഷം, ഒരു വര്‍ഷമായി ചളി-വിറ്റുമടിച്ച് ബ്ലോഗായ ബ്ലോഗല്ലാം കയറിയിറങ്ങി എന്റെ മനസ്സിലുള്ള കാര്യങ്ങളെല്ലാം നര്‍മ്മത്തില്‍ ചാലിച്ച് വിശദമായി പറയുവാന്‍ ശ്രമിക്കുന്നത്. മറ്റുള്ളവരുടെ കുറിപ്പുകള്‍ വായിച്ച് അതിന് സമാനമായ എനിക്കുള്ള അനുഭവവും, എന്റെ വീക്ഷണവും, അഭിപ്രായവും ഒക്കെ, അത് എഴുതിയവരോട് പറയാനാണ് ഞാന്‍ ശ്രമിക്കാറ്. അത് എനിക്ക് കൂടുതല്‍ സന്തോഷവും നല്‍കുന്നു. സ്വന്തമായി പോസ്റ്റ് എഴുതുന്നതിനേക്കാള്‍ ഇതിലാണ് താല്പര്യവും. സോ, പറഞ്ഞുവരുന്നത് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒക്കെ മറ്റുള്ളവരുടെ ബ്ലോഗുകളുടെ ‘കമന്റ് ഏരിയായിലേ കാണാ‌ന്‍ കഴിയൂ എന്ന്. :-)

പിന്നെ,

‘അഭിലാഷങ്ങള്‍‘ എന്ന ബ്ലോഗിന്റെ മനോഹരമായ ‘ബാനര്‍‘ ആരാണ് ഡിസൈന്‍ ചെയ്തത്?"

ബൂലോകത്തിനകത്തും ബൂലോകത്തിന് പുറത്തുമുള്ള ചില സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചതും, പര്‍മിഷന്‍ ഇല്ലാതിരുന്നതിനാല്‍ ഉത്തരം പറയാതിരുന്നതുമായ ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കാന്‍ ആഗ്രഹിക്കുന്നു. വിത്ത് പര്‍മിഷന്‍.

“ഒരു വട്ടം കൂടിയെന്‍..“ എന്നു തുടങ്ങുന്ന ഓ എന്‍ വി കവിതയിലെ നൊസ്റ്റാള്‍ജിയ തുടിച്ചുനില്‍ക്കുന്ന ഒരുപാട് മോഹങ്ങള്‍ പോലെ ഓരോരോ അഭിലാഷങ്ങള്‍... പട്ടം പറത്തിയോടുന്ന ഒരു കുട്ടിയുടെ അപ്പോഴത്തെ മാനസികാവസ്ഥയെന്ന പവിത്രമായ കുട്ടിക്കാലത്തിന്റെ നിഷ്കളങ്കമായ സന്തോഷനിമിഷങ്ങളിലേയ്ക്ക് കൂപ്പുകുത്താന്‍ മനസ്സു വെമ്പുന്ന അഭിലാഷങ്ങള്‍... ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന പുഴയോരത്തോടുവാന്‍ മോഹം.. ഒരുനൂലില്‍ കോര്‍ത്തൊരെന്‍ പട്ടത്തെയൊന്നൂടെ ഉയരെപ്പറത്തുവാന്‍ മോഹം...“

‘അഭിലാഷങ്ങള്‍’ എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ആ ബാനര്‍ ഡിസൈന്‍ ചെയ്ത് തന്ന സുമേഷ് ചന്ദ്രന് എന്റെ നന്ദി ഒരിക്കല്‍കൂടി അറിയിക്കട്ടെ . തേങ്ക്സ് മാഷേ. (ഇയാള്‍ പാരവച്ചാലും സാരല്യ.. ഉപാകാരിയാണല്ലോ? യേത്? :-)

Shaf, ജോലിത്തിരക്കിനിടയിലും ഒറ്റയിരിപ്പിന് വായിച്ചുതീര്‍ത്തതിന് ഒരു വലിയ തേങ്ക്സ്. :)

Aisibi, എനിക്കും ഇഷ്ടോല്ല.. എനിക്കും ഇന്നപ്പോലെ നര്‍മ്മമാ പെര്‌ത്ത് ഇഷ്ടം.. ലഞ്ച് ടൈമായി, ഞാമ്പോയി ഒരു കോയിബിരിയാണി കയിച്ചിട്ട് ബരാ :)

Aisibi said...

Ae ajnabi happens to be the most favourite songs of all time to me. പരിഭവം പറയുമ്പം അതു പറയാൻ വിട്ടു പോയി...കേൾക്കാൻ ഒരു പേടിയുണ്ടായിരുന്നു, നശിപ്പിച്ചോ പഹയൻ എന്ന ഒരു വിജാരത്തോടെയാണ് കേട്ട് തുടങ്ങിയത്. നശിപ്പിച്ചില്ല. :). തേങ്ക്സ് :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒരു കറപുരണ്ട ഒരു ജന്മദിനം കൂടി ബുഹഹഹ..
ഇനിയിപ്പൊ ഒരു ജന്മദിനാശംസ തന്നില്ലെന്ന് വേണ്ട/...
നിന്റെ സ്വപ്നങ്ങളോളം സുന്ദരവും സൌന്ദര്യത്തോളം ശാലീനതയും നിറഞ്ഞ ഒരു കോടീ ജന്മദിനാശംസകള്‍ നേരുന്നു. എന്ന് സ്വന്തം അപരന്‍ സ്വാമിയേയ്....................

ബഷീര്‍ വെള്ളറക്കാട്‌ said...

2007 ല്‍ തുടങ്ങിയത്‌ 2008 ലും അവസാനിക്കാതെ തുടരുകയാണല്ലോ..

എന്താ ഇപ്പോള്‍ അവധിയിലാണോ..

വളരെ വൈകിയാണെങ്കിലും ഒരു ആശംസ വരവ്‌ വെച്ചേക്കൂ..അടുത്ത കൊല്ലത്തേക്കുള്ളതും

ആമി said...

അവസാനം കരയിപ്പിച്ചു

ശലഭം said...

സജി തന്ന ലിങ്ക് ആണ്..വായിച്ചപ്പോള്‍ മനസ്സ് ഒന്ന് പിടഞ്ഞൂ...
എന്തേ അഭിലാഷെ എന്നേം കരയിപ്പിക്കുന്നത്..
സഞ്ചനയുടെ ലോകത്ത് അവള്‍ തനിച്ചാകുകയില്ല ഒന്നുമില്ലേലും ഇത്രയും ആകുട്ടിയേ ഓര്‍ക്കുന്നവര്‍ ഇവിടെ ഇല്ലെ.. ഇങ്ങനെ എഴുതാന്‍ പോലും സന്മനസ്സ് കാണിച്ചില്ലെ .....
ഓ ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി അല്ലെ ഇത് എഴുതീട്ട് ഇന്നും ഇതില്‍ കമന്റുകള്‍ നിറയുന്നു അത് മറ്റൊന്നും കൊണ്ടല്ല അഭി.. വരികളുടെ ജീവന്‍....

girish varma ...balussery.... said...

സത്യത്തില്‍ കരയിച്ചു കളഞ്ഞു.... ഉഗ്രന്‍.... ആ ഗാന ധാരയില്‍ അലിഞ്ഞില്ലാതായതല്ലേ ... ഭാഗ്യവാന്‍...

girish varma ...balussery.... said...

എന്താണ് എഴുതുക ഇതിനു മറുപടി...അഭിലാഷ്...കരഞ്ഞു പോയ് എന്ന് പറഞ്ഞാല്‍ .. ശരിയാണ്...കരഞ്ഞു...

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!

അജീഷ് said...

അഭിയുടെ ഈ പാട്ട് ഒത്തിരിമുന്��പ് കേട്ടിരുന്നെങ്കിലും പോസ്റ്റ് ഇപ്പോഴാ വായിക്കുന്നത്..

വയിച്ചു കഴിഞ്ഞിട്ട് കുറേ നേരമായെങ്കിലും ഇപ്പോഴും ഒന്നും പറയാന്� കഴിയുന്നില്ല..

കുഞ്ഞന്‍ said...

അഭി ഭായി..

ഇന്നാണ് ഞാനീ പോസ്റ്റ് കണ്ടത്. ഒന്നും പറയാനില്ല..എഴുത്തിനൊ സഞ്ചനക്കൊ ഒരു പ്രത്യേക മാസ്മരികത..!

ആ പ്രിയപ്പെട്ട ആ കൂട്ടുകാരിക്ക് ആദരാജ്ഞലിയും നിത്യശാന്തിയും നേരുന്നു.

prasad said...

വായിച്ചുകഴിഞ്ഞപ്പൊള്‍ മനസ്സിലെവിടേയൊ ഒരു നൊമ്പരമുണര്‍ന്നു..പാട്ടും നന്നായി

സ്നേഹിതന്‍ | Shiju said...

പ്രിയ അഭിലാഷ്,
ഇന്നാണ് താങ്കളെ പരിചയപ്പെടാന്‍ പറ്റിയത്.
ഇത് വായിച്ചു. എല്ലാവരും എഴുതിയതുപോലെ വായിച്ചുതീര്‍ന്നപ്പോള്‍ പാട്ടുകേള്‍ക്കാനുള്ള മൂഡ് പോയി.അത് പിന്നിട് എപ്പോഴെങ്കിലും കേട്ടുകൊള്ളാം,
താങ്കളുടെ അവതരണത്തില്‍ നിന്ന് നിങ്ങള്‍ തമ്മിലുള്ള സുഹ്രത്ത്ബന്ധത്തിന്റെ ആഴം മനസ്സിലാകുന്നു.എന്തായാലും താങ്കളുടെ ജന്മദിനത്തിന്റെ അന്ന് തന്നെ സഞ്ചനയുടെ മരണം....... യാദ്രശ്ചികമാകാം.
എന്തായാലും ആ കുട്ടിയുടെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

വീ കെ said...

ഞാന്‍ ഇന്നാണ് കണ്ടത് .നന്നായിട്ടുണ്ട്.ഇനിയും എഴുതണം.എന്റെ ഭാവുകങ്ങള്‍.

Sureshkumar Punjhayil said...

Good work... Best wishes...!!!

keerthi said...

വേറെ പല ബ്ലോഗിലേയും നല്ല തമാശയുള്ള comments കണ്ടിട്ടാണു ഈ 'അഭിലാഷങ്ങളില്‍' എത്തിയത്..
ഇവിടെയെത്തിയപ്പോ സങ്കടപ്പെടുത്തുന്നൊരു അനുഭവം....

----

keerthi said...

വളരെ ഹൃദയസ്പര്‍ശിയായിരിക്കുന്നു വിവരണം

----

അനൂപ് തിരുവല്ല said...

ഹൃദയ സ്പര്‍ശിയായ എഴുത്ത്

keerthi said...

പാട്ട് കേട്ടു... ഇപ്പോ കൂടുതല്‍ ഇഷ്ടായി.... പാട്ടും എഴുതിയതും...

----

sajan said...

പ്രാര്‍ത്ഥനയോടെ കുറച്ച്‌ കണ്ണുനീര്‍ തുള്ളികള്‍ ആ കൊച്ച്‌ പാട്ടുകാരിയ്ക്ക്‌ സമര്‍പ്പിക്കുന്നു...
Sajan Australiya

ജയതി said...

കുഞ്ഞേ!എങ്ങിനെയോ എത്തിപ്പെട്ടതാണിവിടെ.
വയിച്ചപ്പോൾ വല്ലാതെ മനസ്സിൽ തട്ടി.അതുകൊണ്ടാണ് ഈകുറിപ്പ്.ആ സങ്കടം ഞങ്ങളും പങ്കുവയ്കുന്നു. കാലം കുറയ്ക്കാത്ത വേദനകളില്ല എന്നതു സത്യം. എന്നാലും അതുപോലെ മനസ്സിനിണങ്ങിയ ഒരു കൂട്ടുകരിയെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെങ്കിൽ വേഗം തന്നെ അതിനിടയാവട്ടെ എന്ന പ്രാത്ഥനയോടെ

''രാത്രിമഴ'' said...

ബ്ലോഗ്ഗിംഗ്-ല്‍ ,ഞാന്‍ ഒരു പുതു മുഖമാണ്...
നന്നായിട്ടുണ്ട്.......എഴുത്തും,പാട്ടും........
എല്ലാ ആശംസകളും....
ഈ ഗാനം എവിടെ കേട്ടാലും,സഞ്ജന എന്‍റെ മനസ്സിലും ഒരു നോമ്പരമായെക്കും...

Bijli said...

ഒത്തിരി നന്നായിട്ടുണ്ട്.. അഭീ ...............ഇത്..വായിച്ചു എന്റെ കണ്ണ് നിറഞ്ഞു പോയി......നീ ഇത്രയും...നന്നായി പാടുമെന്നു..ഒരിക്കലും...അറിഞ്ഞിരുന്നില്ലല്ലോ............എന്നും..നന്മകള്‍..നേരുന്നു...

ഏകാന്ത പഥികന്‍ said...

വരികളുടെ അർത്ഥമൊന്നുമറിയില്ലെങ്കിലും ഒരു വിങ്ങലോടെയല്ലാതെ ഇനിയെനിക്ക്‌ ഈ പാട്ട്‌ ഓർമ്മിക്കാൻ കഴിയില്ല. ഒരു പക്ഷേ ഏകദേശം ഇതേപോലുള്ള ഒരനുഭവം എനിക്കും ഉള്ളതുകൊണ്ടാവും ഈ വരികൾ എന്നെ ഒത്തിരിയൊത്തിരി വിഷമിപ്പിച്ചത്‌. പാടാൻ അറിയില്ലാത്തതു കൊണ്ട്‌ അന്നു ഞാൻ അവൾക്കുകൊടുത്തത്‌ വേറൊരു സമ്മാനമായിരുന്നു. ഒരു വീഡിയോ... അവളുടെ ഏറ്റവും പ്രിയപ്പെട്ട വരികളും ദൃശ്യങ്ങളും ചേർത്ത്‌ ഒരു ചലനചിത്രം...
ദാ ഇവിടെ

ഗൗരി നന്ദന said...

അഭീ, സന്ജനയ്കായ് രണ്ടു തുള്ളി കണ്ണുനീര്‍ മാത്രം.....

vedikkettttu said...

hai ahbilaash, its very touching. Enikkum valare ere ishtamulla gaanam. Eni adu paadumbol,,,, adu kelkkumbol.... ende manassil njaaan kaanatha anjanayum,,pinne neeyum maathrme undaaguuuu.sharikkum ende kannu niranju poyiiii ttttoooo

mujeeb said...

enne ee blog orupad karayichu(allengil njan jeevidhathil oreyoru pravshyam karanja ente anubhavangalude ormakal enne veendum karayichu)engane oru blogaravam ennonnum enikk ariyilla pakshe ente athe jeevitha gattangaliloode kadann poya thangalude souhradham njan aagrahikkunnu.pls get me more dtls abt u.my id yemkey_ndm@yahoo.com

ചെറിയനാടൻ said...

nannaayirikkunu... manoharam...

parichayappedanam...

aasamsakalode...

snehapoorvvam

nisi

Sora said...

Abhiyetta...

valare nannayiyirikkunnu...
simple words.....

kichu said...

അഭി..

എന്തെഴുതണം എന്നറിയില്ല. അത്രമാത്രം ഈ പോസ്റ്റ് എന്നെ തളര്‍ത്തിയല്ലോ കുട്ടീ.

ഇനി എല്ലാ ജൂലായ് 2നും സന്തോഷത്തൊടൊപ്പം സഞജന ഒരു തേങ്ങലാവും.നിന്റെ പുതുവത്സരസമ്മാനം സുഖമുള്ള ഒരോര്‍മയും

അന്ന് എന്റേയും ജന്മദിനമാണല്ലൊ!!

യൂസുഫ്പ said...

അതെ, പാട്ട് കേള്‍ക്കാനിനി വയ്യ ഒട്ടേറെ നൊമ്പരപ്പെടുത്തി.....

Kavitha sheril said...

നമ്മളേ പിരിയാന്‍ ആര്‍കുമാവില്ല.നമ്മുടെ മരണം വരെ.....

chechippennu said...

really touching ...

Ethiran kathiravan
commented on my ajnabi.
there he mentioned
about ur ajnabhi..

chechippennu said...

really touching ...

Ethiran kathiravan
commented on my ajnabi.
there he mentioned
about ur ajnabhi..

Anonymous said...

blogokke nirththippokunna vazhikk valare yadruschikamaayi kandathaanee post.sangadappeduththi.nomparappeduththi.sanjanaa,nee oru nomparamaakunnu.

കോറോത്ത് said...

ippozhaaa ithu vaayichathu :(...paattu kettillaa, vayicha shesham kelkanum vayya...
veendu oru july atuthu varunnu!!

അഭിലാഷങ്ങള്‍ said...

അഭിപ്രായങ്ങള്‍ എഴുതിയ ഏവര്‍ക്കും ഒരായിരം നന്ദി...!

ഇന്ന്...
വീണ്ടും ഒരു ജൂലയ് 2.....!!


സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍..
[2-7-2009]

ത്രിശ്ശൂക്കാരന്‍ said...

താനെന്നെ കരയിച്ചെടോ...

തൃശൂര്‍കാരന്‍..... said...

ശെരിക്കും സെന്റിമെന്റല് ആയിപ്പോയി...

ഇട്ടിമാളു said...

വേറൊരു പോസ്റ്റിലെ കമന്റിൽ നിന്നാ ഇവിടെ എത്തിയെ..

എഴുതിയത് വായിച്ചു.. പാട്ടു കേൾക്കുന്നില്ല.. :(

വെഞ്ഞാറന്‍ said...

........

രതീഷ് രവീന്ദ്രൻ said...

ട്വിറ്റർ‌ വഴി ബ്ലോഗിലെത്തിയതാ... പോസ്റ്റ് വായിച്ചു.. വളരെ ഹൃദയസ്പർ‌ശി ആയിരുന്നു അവസാന വരികളെല്ലാം.. മനസ്സിനെ പിടിച്ചുലച്ചു എന്നൊക്കെ പറയാറില്ലെ.. അതുപോലെ ഒരനുഭവം..

ഭായി said...

വളരെ നേരത്തേ ആയിപ്പോയി ഇവിടെ എത്തിയത്
:-(
ആ കൈ ഒന്നിങു തന്നേ

rajani said...

very touching story...rajani nair

Sankar Amarnath said...

അഭിലാഷങ്ങളുടെ തോഴാ , തീര്‍ത്തും യാദര്സ്ചികമായി തങ്ങളുടെ ബ്ലോഗില്‍ എത്തി ....; "“ഹേ അജ്‌നബി”- ഒരു ഫ്ലാഷ്‌ബേക്ക്" വായിച്ചു ..; ഹൃദയത്തിലെ വികാര തീവ്രതകള്‍ വാക്കുകളിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ താങ്കള്‍ അനായാസമായി വിജയിക്കുന്നു എന്നതിന് ഇതൊരു നല്ല ഉദാഹരണം ;
അനുഭവങ്ങളുടെ byproduct ആയ വികാരങ്ങള്‍ക്ക് , വാക്കുകളുടെ ചിറക്‌ നല്‍കുവാന്‍ കഴിയുന്നത്‌ ദൈവാനുഗ്രഹവും ,ഗുരു കാരുണ്യവുമായി ഞാന്‍ വിശ്വസിക്കുന്നു ;
Good Luck

സ്വപ്നസഖി said...

സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുന്ന പരിപാടി നന്നല്ല കേട്ടോ...... നീ ഇനിയും എഴുതണം....നിന്‍റെ ഭാവനകള്‍ ഉണരട്ടെ !!!

വിജി പിണറായി said...

വീണ്ടും ഒരു ജൂലൈ രണ്ട് വരികയായി... 2007-ലെ ഈ കുറിപ്പ് മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും വായനക്കാരുണ്ടെന്നത് അത്ഭുതകരമെന്നു തോന്നാം - പോസ്റ്റ് വായിക്കും വരെ മാത്രം. അതു കഴിഞ്ഞാലും വീണ്ടും അത്ഭുതം തന്നെ - ഇങ്ങനെ എഴുതാന്‍ കഴിവുള്ളയാള്‍ പിന്നീടെന്തേ ഒന്നും എഴുതാതിരുന്നതെന്ന്...

മറ്റേതോ ഒരു ബ്ലോഗിലെ ഒരു കമന്റില്‍ നിന്നാണ് അഭിയുടെ പ്രൊഫൈലിലൂം ഇവിടെയും എത്തിപ്പെട്ടത്. ഓഫീസിലെ ജോലിത്തിരക്കു മുഴുവന്‍ മാറ്റിവെച്ച് ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു... ഒന്നും പറയാന്‍ കിട്ടുന്നില്ല... എങ്കിലും ശ്രമിക്കട്ടെ ഒരനുകരണം: ‘ഹേ അഭീ... തു ഭീ കഭീ ആവാസ് ദേ കഹീ സേ

പഥികന്‍ said...

ഇവിടെ വരാത്ത ബ്ലോഗ്ഗേഴ്സ് ഇല്ലല്ലോ? എന്നിട്ടുമെന്തേ പുതിയതൊന്നും വരുന്നില്ല?

ClouD's enD... said...

വെറുതെ കറങ്ങി തിരിയുന്ന വഴിയില്‍ വന്നു ചാടിയതാ ഈ രാത്രിയില്‍ ഇവിടെ ...ഇന്നിനി എങ്ങനാ സുഗമായിട്ടു കിടന്നുറങ്ങുക...
ഞാന്‍ പറയാന്‍ വച്ചിരുന്നു കമന്റ്സ് എല്ലാം ഇവിടെ എല്ലാരും പറഞ്ഞു കഴിഞ്ഞു ...വളരെ നന്നായിട്ടുണ്ട്..മാഷേ, ഈ ഒറ്റ പോസ്റ്റില്‍ നിര്‍ത്തരുത്...ഇനിയും എഴുതൂ..പ്ലീസ്...

സുജിത് കയ്യൂര്‍ said...

aashamsakal

arathikrishna . said...

Ethe vayikkan anthe njan vayiki anna kuttabodham,very good...........

ഓ...ഞാന്‍ എന്നാ പറയാനാ..! said...

നേരത്തെ വായിച്ചു .....എന്നാലും ഇപ്പോള്‍ ഒരു കമ്മെന്റ് ഇട്ടേക്കാം...ഇവിടേം ഒരു ഹാജര്‍ കിടക്കട്ടെ ...

Harisankar KR said...

Pls Listen..
https://www.youtube.com/watch?v=z7izE0MMG-Y

https://www.youtube.com/watch?v=CNZ35s2j28w

Harisankar KR said...

Pls Listen..
https://www.youtube.com/watch?v=z7izE0MMG-Y

https://www.youtube.com/watch?v=CNZ35s2j28w